യുടിഐ ഇക്വിറ്റി നിക്ഷേപ പദ്ധതിക്ക് 12 ലക്ഷത്തിലേറെ നിക്ഷേപകരായി. 2020 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ പ്രകാരമാണിത്. 11,900 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കുള്ളത്.
വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് നിക്ഷേപ പദ്ധതിയാണ് യുടിഐയുടെ ഇക്വിറ്റി പദ്ധതി.
ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതിയായാണിതെന്ന് നിക്ഷേപ വിദഗ്ധര്‍ വിലയിരുത്തുന്ന.
ഇടത്തരം നഷ്ടസാധ്യതകള്‍ താങ്ങാവുന്ന, അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പറ്റിയ പദ്ധതിയാണിത്.