മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രത്യേകത ഇവിടെ നിക്ഷേപം നടത്തുന്നത് കൂടുതല്‍ എന്‍ആര്‍ഐ (പ്രവാസികള്‍)കളാണെന്നതാണെന്ന് അസറ്റ്‌സ് ഹോംസ് മേധാവി സുനില്‍ കുമാര്‍ ബിസിനസ് വോയ്‌സിനോട് പറഞ്ഞു.
കോവിഡ് പ്രവാസികളെ കാര്യമായി ബാധിച്ചതിനാല്‍ തന്നെ അത് കേരളത്തിലെ റിയല്‍റ്റി മേഖലയിലും പ്രതിഫലിച്ചു, നന്നായി തന്നെ. ‘മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തെ ബാധിക്കുന്നതിന് കാരണം ഇവിടുത്തെ കൂടുതല്‍ നിക്ഷേപം എന്‍ആര്‍ഐകളുടെ ഭാഗത്തുനിന്നായതിനാലാണ്,’ സുനില്‍ കുമാര്‍ പറയുന്നു.
ചെലവഴിക്കല്‍ ശേഷിയില്‍ കോവിഡ് കാര്യമായ ഇടിവ് വരുത്തിയിരിക്കുന്നു. വിപണിയില്‍ പണലഭ്യത കൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാലെ റിയല്‍റ്റി മേഖലയിലും ആ ഉണര്‍വ് പ്രകടമാകൂ.
‘ചെറിയ സെഗ്മെന്റ് മുതല്‍ ആഡംബര സെഗ്മെന്റ് വരെയുള്ള വിവിധ തലങ്ങളില്‍ എന്‍ആര്‍ഐകള്‍ നിക്ഷേപിക്കുന്നുണ്ട്. മൊത്തം 66 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസിനിക്ഷേപകരാണ് കേരളത്തിലെ റിയല്‍റ്റി മേഖലയിലുള്ളത്. ഈ 66 രാജ്യങ്ങളിലും കോവിഡ് പല തലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കോവിഡിന്റെ ആഘാതം പല രീതിയിലാണ്. സാലറി പ്രശ്‌നങ്ങള്‍ ഉണ്ട്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്, അവിടങ്ങളിലെ വികസന പ്രശ്‌നങ്ങളുണ്ട്…ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ അവിടെ നിന്നുള്ള നിക്ഷേപകരുടെ നീക്കിയിരുപ്പില്‍ കാര്യമായ കുറവും വന്നിട്ടുണ്,’ സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.