സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തില്‍ പുതിയ ചരിത്രം കുറിക്കുകയാണ് പൊതുമേഖല ഫെറസ് ഫൗണ്ടറി നിര്‍മ്മാണ യൂണിറ്റായ ഓട്ടോകാസ്റ്റ് ലിമിറ്റഡ്. ചരക്ക് ട്രെയിനുകള്‍ക്കാവശ്യമായ കാസ്നബ് ബോഗീ ഫെയിം നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അഞ്ച് കാസ്നബ് ബോഗികള്‍ക്കായി ഉത്തര റെയില്‍വേയുടെ ഓര്‍ഡര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഓട്ടോകാസ്റ്റിന് ലഭിക്കുന്നത്.
പ്രോട്ടോടൈപ്പ് ഉടന്‍ അംഗീകാരത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യ സാമ്പിള്‍ ജനുവരിയില്‍ തന്നെ കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്നും വ്യവസായവകുപ്പ്.