Connect with us

Hi, what are you looking for?

Business & Economy

‘കേരളത്തില്‍ വിദേശ നിക്ഷേപത്തിന്റെ ആവശ്യം ഒന്നുമില്ല’

നമ്മുടെ പണം ഒക്കെ ഇപ്പോഴും മണ്ണിലും സ്വര്‍ണത്തിലുമായി കെട്ടിക്കിടക്കുന്നത് നിക്ഷേപിക്കാനുള്ള പണത്തിന് വേണ്ടത്ര ഉപയോഗമില്ലാത്തതിനാലാണ്

നിക്ഷേപിക്കാന്‍ പണം ഇല്ലാത്തതല്ല നമ്മുടെ പ്രശ്‌നം നിക്ഷേപിക്കാനുള്ള പണത്തിന് വേണ്ടത്ര ഉപയോഗം ഇല്ലത്തതാണെന്നും മുരളി തുമ്മാരുകുടി. കേരളത്തില്‍ വിദേശ നിക്ഷേപത്തിന്റെ ആവശ്യം ഒന്നുമില്ലെന്നും അദ്ദേഹം ബിസിനസ് വോയ്‌സ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി കൂടിയായ അദ്ദേഹം പറഞ്ഞു.

‘അതുകൊണ്ടാണ് നമ്മുടെ പണം ഒക്കെ ഇപ്പോഴും മണ്ണിലും സ്വര്‍ണത്തിലുമായി കെട്ടിക്കിടക്കുന്നത്. പ്രസ്ഥാനങ്ങള്‍ എളുപ്പത്തില്‍ തുടങ്ങാനും നടത്താനും സാധിക്കും എന്ന് നമ്മുടെ യുവാക്കള്‍ക്ക് ഉറപ്പു വരുന്ന കാലത്ത് ഇവിടെ പ്രസ്ഥാനങ്ങള്‍ ഉണ്ടാകും, നമ്മുടെ പണം മണ്ണില്‍ നിന്നും പുറത്തു വരും, കേരളം പുരോഗമിക്കും,’ മുരളി തുമ്മാരുകുടി പറഞ്ഞു.

Advertisement. Scroll to continue reading.

ബിസിനസ് വോയ്‌സ് മാസികയുടെ ഡിസംബര്‍ ലക്കത്തിലെ കവര്‍ സ്‌റ്റോറിയുടെ ഭാഗമായി അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈസ് ഓഫ് ഡൂയിങ് ബിസിനസുമായി ബന്ധപ്പെട്ടതായിരുന്നു കവര്‍ സ്റ്റോറി.

കേരളത്തില്‍ നൂറ്റി എഴുപത്തി അഞ്ച് എഞ്ചിനീയറിങ്ങ് കോളേജുകള്‍ ഉണ്ട്, അതില്‍ എല്ലായിടത്തും നല്ല കെട്ടിടങ്ങള്‍, കാന്റീന്‍, ഇന്റര്‍നെറ്റ് ഒക്കെയുണ്ട്

കേരളത്തിന് കോവിഡ് വലിയ സാദ്ധ്യതകള്‍ ആണ് തുറന്നിടുന്നതെന്നും ലോകത്തെവിടെ നിന്നും ഉള്ള ഏറ്റവും നല്ല വിദ്യാഭ്യാസം വീട്ടിലിരുന്ന് പഠിക്കാം എന്ന കാലം വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെവിടെയും ഉള്ള ജോലികള്‍ കേരളത്തില്‍ ഇരുന്നു ചെയ്യാം എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനി വേണ്ടത് ഈ അവസരങ്ങളെ സംയോജിപ്പിക്കാനുള്ള പോളിസികള്‍ ആണ്. ഒരു ഉദാഹരണം പറയാം.

കേരളത്തില്‍ നൂറ്റി എഴുപത്തി അഞ്ച് എഞ്ചിനീയറിങ്ങ് കോളേജുകള്‍ ഉണ്ട്, അതില്‍ എല്ലായിടത്തും നല്ല കെട്ടിടങ്ങള്‍, കാന്റീന്‍, ഇന്റര്‍നെറ്റ് ഒക്കെയുണ്ട്. പലയിടത്തും കുട്ടികള്‍ കുറയുന്നു. ഇപ്പോള്‍ നാട്ടില്‍ എത്തിയിരിക്കുന്ന കേരളത്തിലും വിദേശത്തും ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഈ കോളേജുകളില്‍ പോയിരുന്നു ജോലി ചെയ്യാവുന്ന തരത്തിലുള്ള ഷെയേര്‍ഡ് വര്‍ക്ക് സ്‌പേസ് ഉണ്ടാക്കിയാല്‍ അത് കോളേജുകളിലെ അന്തരീക്ഷം മൊത്തം മാറും.

Advertisement. Scroll to continue reading.

സീനിയര്‍ ആയ എന്‍ജിനീയര്‍മാരും ആയി അവിടുത്തെ കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരം ഉണ്ടാകും, ഫീല്‍ഡില്‍ പരിചയം ഉള്ളവര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ തൊഴില്‍ മേഖലയോട് ചേര്‍ന്ന് നില്‍ക്കും, സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ടാകും. സാദ്ധ്യതകള്‍ അനന്തമാണ്-അദ്ദേഹം പറഞ്ഞു.

മുരളി തുമ്മാരുകുടിയുമായുള്ള അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement