ലോകത്തെയാകെ തകിടം മറിച്ച കൊറോണക്കാലത്ത് സംരംഭത്തിനേല്ക്കുന്ന തിരിച്ചടികള്‍ സംരംഭകന്റെ മാനസികാവസ്ഥയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കവും മാനസിക സമ്മര്‍ദ്ദവും മൂലം സംരംഭകര്‍ പലരും ജീവനൊടുക്കുന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളും അടുത്തിടെ കേള്‍ക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ചില മാര്‍ഗങ്ങള്‍ ബിസിനസ് വോയ്സുമായി പങ്കുവയ്ക്കുകയാണ് ശീമാട്ടി സിഇഒയും പ്രമുഖ ഡിസൈനറുമായ ബീന കണ്ണന്
വിഡിയോ കാണുക
നല്ല ആഹാരം, നല്ല ഉറക്കം തുടങ്ങിയവയിലൂടെ മനസ്സും ശരീരവും പാകപ്പെടുത്തണം
മെഡിറ്റേഷനിലൂടെയും മറ്റും പ്രതിസന്ധികളെ നേരിടാനുള്ള ഉള്‍ക്കരുത്ത് നേടുക
വ്യായാമങ്ങള്‍, നീന്തല്‍, ഓട്ടം, നടപ്പ്, ബാഡ്മിന്റണ്‍, സൈക്ലിംഗ് എന്നിവയേതും ശീലമാക്കുക
എത്ര യാത്ര ചെയ്താലും എവിടെപ്പോയാലും എക്സര്‍സൈസ് ഞാന്‍ മുടക്കാറില്ല
എത്ര തിരക്കായാലും പുലര്‍ച്ചെ അഞ്ചുമണിക്ക് എക്സര്‍സൈസ് ചെയ്ത ശേഷമേ ജോലിയിലേക്കിറങ്ങൂ
ബിസിനസോ സംരംഭകത്വമോ ഒന്നും നമ്മുടെ മനസിനും ശരീരത്തിനും ഉപരിയല്ല
