വളരെ വേഗത്തില്‍ മുന്നോട്ടു പായുന്ന സ്റ്റാര്‍ട്ട് അപ്പ് ലോകത്തെ മത്സരത്തില്‍ വനിതകളും പങ്കാളികളാണ്. ഇത്തരം പരിശ്രമങ്ങള്‍ക്ക് തയ്യാറാകുകയും വെല്ലുവിളകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുകയും ചെയ്യുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. പൊതുവെ പുരുഷ പ്രാധിനിത്യം കൂടുതലുള്ള ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനും ആവശ്യമായ ഫണ്ട് ലഭിക്കാനും കൃത്യമായ ദിശാബോധം അനിവാര്യമാണ്. ഇത്തരത്തിൽ വനിതാസംരംഭകര്‍ക്ക് വിജയം കൊയ്യാൻ 5 മാസ്റ്റര്‍ പ്ലാനുകള്‍
1 മറ്റുള്ളവരെ അനുകരിക്കണ്ട
ഏത് മേഖലയിലും എന്ന പോലെ ഇവിടെയും സമത്വത്തില്‍ വിശ്വസിക്കുക. സ്ത്രീ ആയാലും പുരുഷനായാലും ഉള്ളിലെ കരുത്തിനെ ഫലപ്രദമായി വിനിയോഗിക്കുകയാണ് വേണ്ടത്.ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടാല്‍ അത് മാറി കടക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക. സ്വന്തം നിലക്ക് ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നിടത്താണ് ഒരു സംരംഭകയുടെ വിജയം
2 നിക്ഷേപം കണ്ടെത്താൻ കഴിയണം
ബിസിനസിനായി ഫണ്ട് കണ്ടെത്തുമ്പോള്‍ കഴിവതും കുടുംബക്കാരെയോ ബന്ധുക്കളെയോ ആശ്രയിക്കാതിരിക്കുക. പറഞ്ഞു വരുന്നത്, പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങാതിരിക്കുക എന്നാണ്.ഇപ്പോള്‍ വനിതാ സംരംഭകര്‍ക്ക് സര്‍ക്കാര്‍ പലിശരഹിത ലോണുകള്‍ നല്‍കുന്നുണ്ട്. അവ സ്വീകരിക്കാം. കാരണം ലോണുകള്‍ എടുക്കുമ്പോള്‍ ഉത്തരവാദിത്വം വര്‍ധിക്കും.
3 സംയമനം അനിവാര്യം
ഓഫീസ് കാര്യങ്ങൾ വീട്ടിലേക്കും വീട്ടുകാര്യങ്ങൾ ഓഫീസിലേക്കും കൊണ്ടുവരരുത്. തുല്യപ്രാധാന്യത്തോടെ കാര്യങ്ങള്‍ ചെയ്യുക. ഓഫീസ് കാര്യങ്ങള്‍ നാളേക്ക് മാറ്റിവയ്ക്കുന്നതും തൊഴിലാളികളോട് അകാരണമായി കോപിക്കുന്നതും നെഗറ്റിവ് ഫലമുണ്ടാക്കുന്ന കാര്യങ്ങളാണ്. ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പോലും സമവായത്തോടെ പെരുമാറുക.
4 വീഴ്ചകളിൽ പതറാതിരിക്കുക
ബിസിനസ് ചെയ്യുമ്പോൾ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. പരാജയങ്ങളും തിരിച്ചടികളും ജീവിതത്തിലെ വലിയ പാഠപുസ്തകങ്ങളാണെന്ന് മനസിലാക്കുക. പരാജയങ്ങളുടെ കാരണങ്ങള്‍ വിലയിരുത്തി അവയില്‍ നിന്ന് പാഠം പഠിക്കുക. ബിസിനസില്‍ ആക്റ്റിവ് ആകുന്നതിനനുസരിച്ച് പ്രൊഫഷണല്‍ ശത്രുതകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.സമൂഹത്തില്‍ നിന്നും ചിലപ്പോള്‍ കുടുംബത്തില്‍ നിന്നും വനിതാ സംരംഭകര്‍ക്ക് അപവാദങ്ങളും നിരുല്‍സാഹപ്പെടുത്തലുകളുമൊക്കെ നേരിടേണ്ടി വന്നേക്കാം
5 സ്വയം മോട്ടിവേറ്റഡ് ആകുക
സ്ഥാപനത്തികത്തും പുറത്തും സിസ്റ്റമാറ്റിക് ആകുക. സ്ഥാപനത്തില്‍ എന്നും രാവിലെ ഹ്രസ്വമായ പ്രാര്‍ത്ഥന, മോട്ടിവേറ്റ് ചെയ്യാനുതകുന്ന സംഭാഷണങ്ങള്‍ എന്നിവ കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരേ മനസോടെ മുന്നേറാനും അന്നത്തെ പ്രവര്‍ത്തനലക്ഷ്യം നേടാനും ടീമിന് പിന്‍ബലമേകും. അത് പോലെ തന്നെ പ്രൊഫഷണല്‍ തലത്തിലും വ്യക്തി ജീവിതത്തിലും ഒരു സിസ്റ്റമാറ്റിക് ഓര്‍ഡര്‍ കൊണ്ട് വരണം.വൃത്തി, അടുക്കും ചിട്ടയും, പെരുമാറുന്ന രീതി, ടെലിഫോണ്‍ മര്യാദ തുടങ്ങിയ കാര്യങ്ങളൊക്കെ നിലനിര്‍ത്തണം.