Connect with us

Hi, what are you looking for?

Shepreneur

ഹരിയാനയിൽ നിന്നെത്തിയ മുറ മഞ്ജു പിള്ളയുടെ ജീവിതം മാറ്റിമറിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരിയിലെ കൈപ്പറ്റി മുക്കിൽ ഏഴര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഈ താരദമ്പതികൾ പിള്ളാസ് ഫാം ഫ്രഷ് പടുത്തുയർത്തിയത്

സിനിമാ – സീരിയൽ രംഗത്തെ ഗ്ളാമർ ലൈഫ് മാത്രമല്ല, ഒരു കാർഷിക സംരംഭകയുടെ വേഷവും തനിക്ക് നന്നായി ചേരും എന്ന് തെളിയിക്കുകയാണ് അഭിനേത്രിയായ മഞ്ജു പിള്ള. പിള്ളാസ് ഫാം എന്ന പേരിൽ പോത്ത്‌കൃഷി നടത്തിയാണ് മഞ്ജു ഈ രംഗത്ത് വ്യത്യസ്തയാകുന്നത്. ഒപ്പം ഭർത്താവ് സുജിത് വാസുദേവ് പിന്തുണയുമായി ഉണ്ട്. ഇരുവരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് പൊത്തകൃഷിയിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

ആറ്റിങ്ങൽ അവനവഞ്ചേരിയിലെ കൈപ്പറ്റി മുക്കിൽ ഏഴര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഈ താരദമ്പതികൾ പിള്ളാസ് ഫാം ഫ്രഷ് പടുത്തുയർത്തിയത്. സമീപത്തുള്ള പുഴയും, പ്രകൃതി അനുഗ്രഹിച്ച് അണിയിച്ചൊരുക്കിയ ചുറ്റുപാടും പിള്ളാസ് ഫാമിന് അനുകൂല സാഹചര്യം ഒരുക്കുന്നു. മുറ ബ്രിഡിലുള്ള പോത്തുകൾ മാത്രം ആണ് കച്ചവടത്തിനായി ഒരുക്കുന്നത്.ഹരിയാനയിൽ നിന്നും എത്തിയ 5 മുറ ഇനം പോത്തുകളിൽ നിന്നുമാണ് മഞ്ജു പിള്ള സംരംഭം ആരംഭിച്ചത്.

Advertisement. Scroll to continue reading.

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ കോവിഡ് സീസണിൽ ആയിരുന്നു തുടക്കം.പോത്തിനെ കുളിപ്പിക്കുന്നതും, തീറ്റ കൊടുക്കുന്നതും, തൊഴുത്ത് വൃത്തിയാക്കുന്നതും അടക്കം പല കാര്യങ്ങളും തുടക്കത്തിൽ ജോലിക്കാരെ കിട്ടാത്തതിനാൽ മഞ്ജുവും സുജിത്തും ചേർന്നാണ് ചെയ്തത്.അതിനാൽ തന്നെ ഏറ്റെടുത്ത ജോലിയോട് കൂടുതൽ എടുക്കുന്നതിനു സഹായിച്ചു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോത്തുകളെ ഇവിടേക്ക് എത്തിക്കുന്നതും ഇതിൻറെ വിപണനം സാധ്യമാകുന്നതും.

മണ്ണിൻറെ ഗന്ധം ശ്വസിച്ച്, മണ്ണിനെയും കന്നുകാലികളെയും പരിപാലിച്ച് ഉള്ള ജീവിതം തങ്ങൾ ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് താരദമ്പതികൾ പറയുന്നത്. അതിനാൽ തന്നെ പിള്ളാസ് ഫാമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഇരുവരും.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement