കറിവയ്ക്കാന്‍ എന്നും ഫ്രഷ് മീന്‍; മൽസ്യകൃഷിയുടെ വിജയ ഫോർമുലയുമായി മോൻസി

ചെക്ക് ഡാം ബണ്ടുകെട്ടി തിരിച്ചാണ് എട്ടേക്കര്‍ വരുന്ന മല്‍സ്യകൃഷിക്കായി മോൻസി വഴി ഒരുക്കിയത്

കോവിഡ് മൂന്നാം തരംഗം; 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഉണ്ടായേക്കും

കോവിഡ് മൂന്നാം തരംഗം സൃഷ്ടിക്കുന്ന ആശങ്കകൾക്കൊപ്പം ഡെൽറ്റാ പ്ലസ് വകഭേദവും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്

മട്ടുപ്പാവിൽ കാരറ്റ് കൃഷി ചെയ്ത് കലാഭവൻ പ്രസാദ്

തണുപ്പ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ശീതകാല പച്ചക്കറി ഇനങ്ങളിൽ ഉൾപ്പെടുന്ന ക്യാരറ്റ് പരീക്ഷണാടിസ്ഥാനത്തിലാണ് അദ്ദേഹം ഇവിടെ കൃഷി ചെയ്തത്

വീൽചെയറിൽ ഇരുന്നു സംരംഭകത്വത്തിന്റെ പടി കയറുന്ന മുസ്തഫ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ചില സുഹൃത്തുക്കളും അവർ നൽകുന്ന ഓർഡറുകളുമായിരുന്നു നൂറു കുടകൾ നിർമിക്കുന്നതിന് പ്രചോദനമായത്

കാര്‍ഷിക സ്വര്‍ണ വായ്പയെപ്പറ്റി നിങ്ങൾക്കെന്തറിയാം?

രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ എടുക്കുമ്പോള്‍ സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഭൂമി ഈടായി നല്‍കേണ്ടി വരില്ല

കോവിഡ് ഇൻഷുറൻസ് കാൻസൽ ആയോ? ഇതാണ് കാരണം !

പല ഇൻഷുറൻസ് കമ്പനികളും കോവിഡ് ഇൻഷുറൻസ് നൽകിയത് സാമ്പത്തിക പരാധീനത മൂലം കഷ്ടപ്പെടുന്നവർക്ക് തുണയായിട്ടുണ്ട്. എല്ലാ മെഡിക്കൽ ഇൻഷുറൻസിലും പരിരക്ഷ ഉണ്ട്. ഇൻഷുറൻസ് നിരസിക്കാനുള്ള പരമാവധി സാഹചര്യങ്ങൾ ഒഴിവാക്കാൻ കമ്പനികൾ നയത്തിലടക്കം സർക്കാർ ഇടപ്പെടലിനെ തുടർന്ന് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ കോവിഡ് ഇൻഷുറൻസ് നഷ്ടപ്പെടുന്നതും പ്രശ്നമായിമാറാറുണ്ട്.

ആശുപത്രികളിൽ നിന്നും ചികിത്സ തേടാതെ, ടെലിമെഡിസിൻ വഴി ചികിത്സ തേടുന്ന സാഹചര്യമാണ് ആദ്യത്തേത്. കോവിഡിന്റെ ഒന്നാം തരംഗത്തിൽ പോസിറ്റിവ് ആകുന്നവരെയെല്ലാം ആശുപത്രിയിലും കോവിഡ് ചികിത്സ കേന്ദ്രങ്ങളിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ഇതിൽ മാറ്റം വരുകയും വീട്ടിൽ തന്നെ ക്വാറന്റൈനും ചികിത്സയും ഏർപ്പെടുത്തുകയും ചെയ്തു. ഈ ചികിത്സാരീതി തന്നെയാണ് കോവിഡ് ഇൻഷുറൻസിൽ പ്രധാന വില്ലൻ.

ഗാർഹിക ചികിത്സയ്ക്ക് ക്ലെയിം ലഭിക്കുമെങ്കിലും ടെലിമെഡിസിൻ വഴിയോ ഓൺലൈൻ വഴിയോയാണ് നിങ്ങൾ വൈദ്യസഹായം തേടുന്നതെങ്കിൽ ചിലപ്പോൾ ഇൻഷുറൻസ് ലഭ്യമായേക്കില്ല. നെഗറ്റീവ് ആയിട്ടും കോവിഡ് രോഗത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടുമ്പോൾ ചികിത്സ തേടുന്ന സാഹചര്യവും ആളുകൾക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം ചികിത്സകളിൽ രേഖകൾ സമർപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാലും ഇൻഷുറൻസ് തുക ലഭിക്കാതിരിക്കാം.