അന്നൊരു ഓണ്‍ലൈന്‍ പുസ്തകക്കട, ഇന്ന് ലോക സമ്പന്നന്‍

തുടക്കം ഒരു പുസ്തക വില്‍പ്പന സംരംഭം. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നന്‍. ഇതാണ് ജെഫ് ബെസോസിന്റെ ജീവിതവും സംരംഭവും. അറിയുക. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിക്കുന്നു ബിസിനസ് വോയ്‌സ് ഡയറീസ്. വിഡിയോയും കാണുക

1964 ജനുവരി 12 ന് യുഎസിലെ ന്യു മെക്സിക്കോയില്‍ ജനനം. യഥാര്‍ത്ഥ പേര് ജെഫ്രി പ്രെസ്റ്റണ്‍ ജോര്‍ജെന്‍സണ്‍. മാതാവ് ഹൈസ്‌കൂള്‍ ടീച്ചറായ ജാക്ക്ലിന്‍ ഗിസെ, പിതാവ് തിയോഡോര്‍ ജോര്‍ജെന്‍സണ്‍.

അവരുടെ 17 മാസത്തെ ദാമ്പത്യം പിരിയുമ്പോള്‍ ജെഫിന് പ്രായം രണ്ടു വയസ്സ് മാത്രം. ക്യൂബയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ മിഗേല്‍ ബെസോസിനെ ജാക്ക്ലിന്‍ വിവാഹം ചെയ്തു. ജെഫിനെ മിഗേല്‍ ദത്തെടുത്തതോടെ പേര് ജെഫ് ബെസോസ് എന്നു മാറ്റി.

യഥാര്‍ത്ഥ പിതാവിനെ ജീവിതത്തിലൊരിക്കലും പിന്നെ കണ്ടുമുട്ടിയില്ല.22 ാം വയസില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും ഇലക്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം.
30 ാം വയസ്സില്‍ ഡിഇ ഷോ & കമ്പനിയിലെ ജോലി രാജിവെച്ച് ആമസോണ്‍ തുടങ്ങി.

മാതാപിതാക്കള്‍ നല്‍കിയ 3 ലക്ഷം ഡോളര്‍ പ്രാരംഭ മൂലധനം. ആമസോണ്‍ തുടങ്ങിയത് പുസ്തക വില്‍പ്പന സംരംഭമായി. 1994 ല്‍ വെബ്സൈറ്റ് ഉപയോഗം പ്രതിവര്‍ഷം ശരാശരി 2,300% വളരുന്നെന്ന റിപ്പോര്‍ട്ട് കണ്ണ് തുറപ്പിച്ചു.

പുസ്തകത്തെ ഓണ്‍ലൈനിലേക്ക് കൊണ്ടുവന്നതോടെ റീട്ടെയ്ലര്‍മാരുടെ എതിര്‍പ്പ് ശക്തമായി. 1997 ല്‍ ആമസോണ്‍ ഐപിഒ യാഥാര്‍ത്ഥ്യമായി.

സംഗീതം, വീഡിയോ ഗെയിമുകള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗ്രോസറി……എന്നിവയെല്ലാം ലോകമെങ്ങും വിറ്റഴിച്ചുകൊണ്ട് സംരംഭം വൈകാതെ വികസിച്ചു.

1998 ന് ശേഷം ആമസോണിന്റെ മൂല്യം 1,70,000% വളര്‍ന്നു. ഗ്രോസറി ശൃംഖലയായ ഹോള്‍ ഫുഡ് മാര്‍ക്കറ്റിനെ ആമസോണ്‍ ഏറ്റെടുത്തു. ഓഡിയോ ബുക്ക് പ്രസാധകരായ ഓഡിബിള്‍.കോം, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ട്വിച്ച്, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം എന്നിവയും ജെഫിന് സ്വന്തമായി.

2000 ല്‍ സ്പേസ് ടൂറിസം സംരംഭമായ ബ്ലൂ ഒറിജിന്‍ എന്ന സ്വപ്ന പദ്ധതി ബെസോസ് പ്രഖ്യാപിച്ചു. ഭാവിയില്‍ ഭൂമി വാസഗൃഹം മാത്രമാകുമെന്നും ഹെവി ഇന്‍ഡസ്ട്രികളെല്ലാം സ്പേസിലേക്ക് പോകുമെന്നും ജെഫ്.

2010 ല്‍ സമ്പത്തിന്റെ പാതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനുള്ള കരാര്‍ ഒപ്പിടാനുള്ള ബില്‍ ഗേറ്റ്സിന്റെയും വാറന്‍ ബഫറ്റിന്റെയും ക്ഷണം നിരസിച്ചു. 2018 മാര്‍ച്ച് 6 ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജെഫ് ബെസോസ് മാറി. അന്നേ ദിവസത്തെ അദ്ദേഹത്തിന്റെ ആസ്തി 112 ബില്യണ്‍ ഡോളര്‍.

പ്രഖ്യാപനത്തിന് പിന്നാലെ ലോകമെങ്ങുമുള്ള ആമസോണ്‍ ജീവനക്കാര്‍ ചൂഷണമാരോപിച്ച് സമരത്തിലേക്ക്. 55ാം വയസ്സില്‍ 25 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യ മക്കെന്‍സിയുമായി വിവാഹ മോചനം. ജെഫ്-മക്കെന്‍സി ദമ്പതികള്‍ക്ക് നാല് കുട്ടികള്‍.

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം മക്കെന്‍സിയെ ഏറ്റവും ധനികയായ വനിതയാക്കി. 2019 ല്‍ ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് 2040 ഓടെ കമ്പനിയെ കാര്‍ബണ്‍ ന്യൂട്രലാക്കുമെന്ന് പ്രഖ്യാപനം.2019 ല്‍ വാള്‍മാര്‍ട്ടിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ലറായി ആമസോണ്‍ മാറി.

2020 ജൂലൈയില്‍ ഉപഭോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്തെന്ന് ആമസോണിനെതിരെ ആരോപണം. യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായി ബെസോസിന് വിശദീകരണം നല്‍കേണ്ടി വന്നു.

കോവിഡ് കാലത്ത് ആമസോണിന് റെക്കോഡ് നേട്ടം. 2021 ഫെബ്രുവരി 2 ന് ആമസോണ്‍ സിഇഒ സ്ഥാനം ഒഴിയുന്നെന്ന് ബെസോസ് പ്രഖ്യാപിച്ചു

2021 മേയ് മാസത്തെ കണക്കനുസരിച്ച് ബെസോസിന്റെ ആസ്തി 188 ബില്യണ്‍ ഡോളര്‍.

Leave a Reply

Your email address will not be published. Required fields are marked *