ആഫ്രിക്കൻ ഒച്ചുകൾ മൂകം കൃഷി അവതാളത്തിലാകുന്ന അവസ്ഥയിൽ കഷ്ടപ്പെടുന്ന കർഷകർക്ക് പിന്തുണയുമായി ഡോ അബ്ദുൾകലാം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി. കൃഷിയിടങ്ങളിൽ നിന്നും പിടിച്ചെടുക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ ഇവർ വിലക്കെടുക്കുകയാണ് ചെയ്യുന്നത്. വലിപ്പമുള്ള ഒച്ച് ഒന്നിന് മൂന്നുരൂപ വീതം കർഷകർക്ക് നൽകും. ശേഖരിക്കുന്ന ഒച്ചിനെ സൊസൈറ്റി വളമാക്കി മാറ്റും
കൊല്ലം ജില്ലയിലെ എഴുകോണിൽ ഏതാനും ദിവസം മുൻപ് ഒച്ച് ശല്യം രൂക്ഷമായതോടെ കർഷകർക്ക് സഹായവുമായി ഡോ അബ്ദുൾകലാം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രംഗത്തെത്തിയിരിക്കുന്നത്. ആഫ്രിക്കൻ ഒച്ചിന്റെ പുറം തോട് കാൽസ്യം അടങ്ങിയതാണ്. ബാക്കിയുള്ള ഭാഗം പ്രോട്ടീനുമാണ്. ആഫ്രിക്കൻ ഒച്ചിനെ ശേഖരിച്ച് പുഴുങ്ങിയെടുത്ത ശേഷം തോട് പൊട്ടിച്ചു കളഞ്ഞാൽ പ്രോട്ടീൻ സംപുഷ്ടമായ തീറ്റയാക്കി മാറ്റുന്നവരുമുണ്ട്. എന്നാൽ കയ്യുറയും മറ്റ് മുൻ കരുതലുകളും ആവശ്യമാണെന്ന് മാത്രം.