Connect with us

Hi, what are you looking for?

Business & Economy

വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ സപ്പോര്‍ട്ടുകള്‍

4 പ്രാദേശിക ലബോറട്ടറികളും 13 ടെസ്റ്റിംഗ് കേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്

അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കാനായി സ്വന്തം ചെലവില്‍ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്ക് എംഎസ്എംഇ ടെസ്റ്റിംഗ് സെന്റര്‍ ഉപയോഗിക്കാം.

1. പൊതുസംഭരണം

Advertisement. Scroll to continue reading.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം സംഭരണത്തിന്റെ 25% നിര്‍ബന്ധമായും സൂക്ഷ്മ-ചെറുകിട മേഖലയില്‍ നിന്നായിരിക്കണം. 3% വനിതാ സംരംഭകരില്‍ നിന്നും ശേഖരിക്കണം. 4% പട്ടികജാതി/പട്ടികവര്‍ഗ്ഗ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഉദ്യം രജിസ്‌ട്രേഷന്‍ ഉള്ള സൂക്ഷ്മ-ചെറുകിട സംരംഭകര്‍ക്ക് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് ഇഎംഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) അടയ്‌ക്കേണ്ടതില്ല. കൂടാതെ ടെന്‍ഡര്‍ ഫോം സൗജന്യമായി ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഈ സൗകര്യം ലഭിക്കുക. (കൂടുതല്‍ വിവരങ്ങള്‍ക്ക് dcmsme.gov.in/pppm സന്ദര്‍ശിക്കാവുന്നതാണ്)

2. സമാധാന്‍ പോര്‍ട്ടല്‍

സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ പണം പിരിഞ്ഞുകിട്ടാന്‍ കാലതാമസവും പ്രയാസങ്ങളും ഉണ്ടാകുന്നു. അങ്ങനെ വരുമ്പോള്‍ പരാതി സമര്‍പ്പിക്കാവുന്ന ഒരു പോര്‍ട്ടലാണ് ഇതും. വ്യവസായ-വാണിജ്യ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള എംഎസ്എംഇ ഫെസിലിറ്റേഷന്‍ സെന്ററിന്റെ സേവനം ഈ പോര്‍ട്ടല്‍ വഴി ലഭിക്കുന്നതാണ്. സംരംഭകര്‍ക്ക് തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരു കോടതി സംവിധാനമാണ് ഫെസിലിറ്റേഷന്‍ സെന്റര്‍. (samadhan.msme.gov.in സന്ദര്‍ശിക്കുക).

Advertisement. Scroll to continue reading.

3. എക്‌സിബിഷന്‍ ഗ്രാന്റുകള്‍

അംഗീകൃത ദേശീയ വ്യവസായ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിവരുന്ന സ്റ്റാള്‍ വാടകയുടെ 80% മുതല്‍ 100% വരെ ഗ്രാന്റായി നല്‍കുന്നതാണ്. ഇവയുടെ പരമാവധി തുക 80,000 രൂപ മുതല്‍ 1,50,000 രൂപ വരെയാണ്. ഇതിന് പുറമെ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിവരുന്ന യാത്ര, ചരക്ക് നീക്കം, പരസ്യം എന്നീ ചെലവുകളുടെ 100%, പരമാവധി 25,000 രൂപ വരേയും ഗ്രാന്റ് അനുവദിക്കുന്നു. കേന്ദ്ര വ്യവസായ മന്ത്രാലയം ഒരുക്കുന്ന അന്തര്‍ദേശീയ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിനും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. പാക്കേജിംഗ് സംവിധാനങ്ങള്‍ക്കായി സംരംഭകര്‍ക്ക് വരുന്ന ചെലവിന്റെ 80% മുതല്‍ 100% വരെ ഗ്രാന്റ് അനുവദിക്കുന്നു. പരമാവധി 1.5 ലക്ഷം രൂപയാണ് ഇങ്ങനെ അനുവദിക്കുക. പാക്കേജിംഗ് കണ്‍സള്‍ട്ടന്‍സി ചെലവുകള്‍ക്ക് ആനുകൂല്യം കൈപ്പറ്റാം.

(dcmsme.gov.in/CLCS_TUS_Scheme/PMS/Scheme_Guidelines.aspx എന്ന വിലാസം സന്ദര്‍ശിക്കുക)

Advertisement. Scroll to continue reading.

4. ജെം പോര്‍ട്ടല്‍

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് ജെം പോര്‍ട്ടല്‍. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് എന്നതിന്റെ ചുരുക്കപ്പേരാണ് ജെം. സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമുള്ള ചരക്കുകളും സേവനങ്ങളും ഇതിലൂടെ വില്‍ക്കാന്‍ കഴിയും. (രജിസ്റ്റര്‍ ചെയ്യുന്നതിന് mkp.gem.gov.in/registration എന്ന വിലാസം സന്ദര്‍ശിക്കാം).

5. ട്രേഡ്‌സ് (TReDS)

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍പ്പന നടത്തുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. ഇങ്ങനെ ലഭിക്കാനുള്ള തുകയുടെ ഇന്‍വോയ്‌സുകള്‍ പണമാക്കി മാറ്റാന്‍ ട്രേഡ്‌സ് (Trade Receivables Electronic Discounting System) സഹായിക്കുന്നു. ധനകാര്യ സ്ഥാപനങ്ങളിലൂടെയാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. (m1xchange.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക).

Advertisement. Scroll to continue reading.

6. എംഎസ്എംഇ മാര്‍ട്ട് (MSME Global Mart)

എന്‍എസ്‌ഐസി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കയറ്റുമതി പ്രോല്‍സാഹനമാണ് ലക്ഷ്യം. ഇതൊരു ബി2ബി പോര്‍ട്ടല്‍ ആണ്. എംഎസ്എംഇ ഉല്‍പ്പന്നങ്ങളെ അന്താരാഷ്ട്ര തലത്തില്‍ കസ്റ്റമേഴ്‌സുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. (msmemart.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക).

7. ആഗോള ടെന്‍ഡര്‍ ഒഴിവാക്കുന്നു

Advertisement. Scroll to continue reading.

രാജ്യത്തെ എംഎസ്എംഇകളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പദ്ധതിയാണിത്. സര്‍ക്കാര്‍ വാങ്ങലുകളില്‍ 200 കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ ആഗോള ടെന്‍ഡറുകള്‍ ഒഴിവാക്കുന്നു. ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക്, പ്രത്യേകിച്ച് എംഎസ്എംഇകള്‍ക്ക് കൂടുതല്‍ വിപണി ഉറപ്പാക്കാന്‍ ഇതുമൂലം കഴിയുന്നു. (doe.gov.in പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭ്യമാണ്)

8. എംഎസ്എംഇ ടെസ്റ്റിംഗ് സെന്റര്‍

അന്താരാഷ്ട്ര വിപണിയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കുന്നതിനായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കാനായി സ്വന്തം ചെലവില്‍ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. 4 പ്രാദേശിക ലബോറട്ടറികളും 13 ടെസ്റ്റിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുമുണ്ട്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ലബോറട്ടറികള്‍. (dcmsme.gov.in/testing centres എന്ന ലിങ്കില്‍ വിവരങ്ങള്‍ ലഭിക്കും.

9. എസ്എംഇ പോര്‍ട്ടല്‍ (കേരള)

Advertisement. Scroll to continue reading.

കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ഉള്ള ഒരു ബി2ബി പോര്‍ട്ടല്‍ ആണിത്. ദേശീയ, അന്താരാഷ്ട്ര രംഗങ്ങളിലെ ഉപയോക്താക്കള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ പോര്‍ട്ടല്‍ സൗകര്യം ഒരുക്കുന്നു. ഉല്‍പ്പന്നങ്ങള്‍, കമ്പനികള്‍, പ്രൊഫൈലുകള്‍, ദേശീയ, അന്താരാഷ്ട്ര എക്സിബിഷനുകള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ച വിവരങ്ങള്‍ അതാത് സമയം ലഭ്യമാകുന്നു. ( വിലാസം keralasme.com/register)

10. ബി2ബി പോര്‍ട്ടല്‍

കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്) എന്ന സ്ഥാപനമാണ് ഇത് നിയന്ത്രിക്കുന്നത്. കേരളത്തിലെ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മുഖേന ചര്‍ച്ച നടത്താനും അന്താരാഷ്ട്ര തലത്തിലുള്ള കസ്റ്റമേഴ്സിനെ ബന്ധപ്പെടുത്താനും വ്യാവസായിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാനും വാണിജ്യ അന്വേഷണങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിനും സൗകര്യം ചെയ്തിരിക്കുന്നു. (keralaemarket.com/org എന്ന വെബ്സൈറ്റ് നോക്കുക) വിപണന രംഗത്ത് കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. മിക്കവാറും എല്ലാംതന്നെ സംരംഭകര്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താവുന്നവയാണ്. ഉദ്യം രജിസ്ട്രേഷന്‍ എടുത്തിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2021 ഏപ്രില്‍ 1 മുതല്‍ മറ്റ് രജിസ്ട്രേഷനുകള്‍ക്ക് പ്രാബല്യമില്ലാതായി എന്നും ഓര്‍ക്കണം.

Advertisement. Scroll to continue reading.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: chandrants666@gmail.com)

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement