Connect with us

Hi, what are you looking for?

Business & Economy

ഒന്നര കോടിയുടെ വില രണ്ടര കുപ്പി വെള്ളമാകുന്ന അവസ്ഥ!

എല്ലാ ആക്റ്റിവിറ്റികളിലും വിലപേശല്‍ ഒരു പ്രധാന ഘടകമാണ്. വിലപേശലാണ് നമുക്ക് വാല്യു തരുന്നത്. മൂല്യം തരുന്നത്. ഏതിനും വിലപേശാമെന്നാണ് എന്റെ മാര്‍വാഡി സുഹൃത്തുക്കള്‍ പറയാറുള്ളത്

ഇത് ഒരു സത്യകഥയാണ്. ഫോര്‍ട്ട് കൊച്ചിക്കാരിയായ എന്റെയൊരു സുഹൃത്തിന്റെ കഥ. അല്‍പ്പസ്വല്‍പ്പം എഴുതും അവര്‍. നന്നായി വായിക്കും. 25 വയസായി എങ്കിലും കല്യാണമൊന്നും നടന്നിരുന്നില്ല. ഒരു ദിവസം പള്ളിയില്‍ വെച്ച് ഒരു ഇറ്റാലിയന്‍ ടൂറിസ്റ്റിനെ കണ്ടു അവര്‍. അദ്ദേഹം രണ്ട് ദിവസം തുടര്‍ച്ചയായി അവരെ കണ്ട് കഴിഞ്ഞപ്പോള്‍ ചോദിച്ചു, നമുക്ക് കല്യാണം കഴിച്ചാലെന്താ? ഇറ്റാലിയന്‍ ടൂറിസ്റ്റിന് ഇറ്റാലിയന്‍ ഭാഷയും അല്‍പ്പസ്വല്‍പ്പം ഇംഗ്ലീഷുമറിയാം. ഇവര്‍ക്കാകട്ടെ മലയാളവും അല്‍പ്പസ്വല്‍പ്പം ഇംഗ്ലീഷും. ആ സ്ത്രീ അല്‍ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു, ”ഞാന്‍ ഒറ്റയാനാണ്. എനിക്കാരുമില്ല വീട്ടില്‍.

എന്‍ജിനീയറായാണ് ജോലി എടുക്കുന്നത്. എനിക്ക് പലയിടത്തും പോകേണ്ടി വരും, ജോലിപരമായി. ലോകത്തെല്ലായിടത്തും പല പദ്ധതികളിലായി പ്രവര്‍ത്തിക്കണം. പ്രത്യേകിച്ചും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം. എനിക്ക് അവിടെയെല്ലാം പോണം. എനിക്കൊരു കൂട്ടുവേണം. നിങ്ങളെന്റെ കൂട്ടാണ്. എന്നാല്‍ ഒരു കണ്ടീഷന്‍ മാത്രം, നമുക്ക് കുട്ടികളുണ്ടാകാന്‍ പാടില്ല. നമുക്ക് രണ്ട് പേര്‍ക്കും എല്ലായിടത്തും കറങ്ങാം.. എന്തും ചെയ്യാം. എനിക്കൊരു ഫ്രണ്ട്ഷിപ്പ് വേണം. വേറാരും എനിക്കില്ല.” എന്റെ സുഹൃത്ത് ഒന്നാലോചിച്ചു, അപ്പോള്‍തോന്നി, അതിനെതാണ് കുഴപ്പം. അങ്ങനെ ഒരു അറേഞ്ച്ഡ് മാരേജ് നടന്നു. രണ്ടുപേരും ഇവിടെനിന്ന് പോയി. അവര്‍ കുറച്ച് ഇറ്റാലിയന്‍ ഭാഷ പഠിച്ചു. അയാള്‍ കുറച്ച് മലയാളവും.

രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, ആഫ്രിക്കയിലുള്ള ഒരു ഉള്‍നാടന്‍ രാജ്യത്ത് ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വര്‍ക്ക് നടക്കുകയാണ്. അവിടെ ഒരു നഗരത്തിന്റെ പ്രാന്തത്തിലുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. നമ്മള്‍ വിചാരിക്കുന്നതുപോലുള്ള ബാങ്കിംഗ് സിസ്റ്റമൊന്നുമില്ലായിരുന്നു അവിടെ. വര്‍ക്കിന്റെ പണം ഒരുമിച്ചാകും വരുക. പല പ്രശ്‌നങ്ങളുള്ള സ്ഥലമാണ്. സുഹൃത്തുക്കളുമില്ല. എങ്കിലും ഇവര്‍ക്ക് വലിയ ശല്യമൊന്നും അവിടില്ലായിരുന്നു. ഒരു ദിവസം വൈകിട്ട് ഒരു പെട്ടി നിറയെ നോട്ടുകളുമായി ഭര്‍ത്താവ് വന്നു. അയാള്‍ ഭാര്യയോട് പറഞ്ഞു, ഇതിവിടിരിക്കട്ടെ. നമുക്ക് ആവശ്യമുള്ളതാണ്. നാളെ കഴിഞ്ഞ് കൊടുക്കാനുള്ളതാണ്. ഇത് സൂക്ഷിച്ച് വെച്ചേക്കണം.

Advertisement. Scroll to continue reading.

ഏകദേശം ഒന്നര കോടി രൂപയുണ്ടാകും ആ നോട്ടുകള്‍. ഞാന്‍ പുറത്തേക്ക് പോകുന്നു, കുറച്ച് കഴിഞ്ഞ് വരാം-അദ്ദേഹം പറഞ്ഞു. അയാള്‍ പോയി. ആ സമയത്താണ് അവിടെ സര്‍ക്കാരിനെതിരായി ഒരു വിപ്ലവം നടന്നത്. എല്ലാം പോയി. ലൈറ്റ് പോയി. വാട്ടര്‍ സപ്ലൈ പോയി. റോഡുകളെല്ലാം പട്ടാളക്കാരക്കൊണ്ട് നിറഞ്ഞു.

പുറത്തേക്കിറങ്ങാന്‍ വയ്യ. ഭര്‍ത്താവിനേയും കണ്ടില്ല. ഒന്നരക്കോടി രൂപയും പിടിച്ച് ആ സ്ത്രീ തനിച്ച്. ഇവര്‍ ലൈറ്റുണ്ടായപ്പോള്‍ രൂപ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. കോടീശ്വരി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോടീശ്വരിക്ക് വെള്ളമില്ല, ലൈറ്റുമില്ല, കൂട്ടുമില്ല, ഭക്ഷണവുമില്ല. രണ്ടര ദിവസം കഴിഞ്ഞു എല്ലാം ശാന്തമായ ശേഷമാണ് ഭര്‍ത്താവ് തിരിച്ചെത്തിയത്. ഈ രണ്ടര ദിവസം മുഴുവന്‍ വലിയ സ്വത്ത് കൈയില്‍വെച്ച്, കോടീശ്വരിയായി അവര്‍ പെട്ടിക്ക് മേലില്‍ ഇരുന്ന് കരഞ്ഞു.

ടാപ്പിലെ വെള്ളം പോലും ഇല്ലാതായി. രണ്ടര ദിവസം കഴിഞ്ഞ് ഭര്‍ത്താവ് വന്ന് വിളിച്ചു. ഒന്നര കോടി രൂപ കൈയില്‍ വെച്ച് ഒരു പൈസ പോലും ചെലവാക്കാന്‍ സാധിക്കാതെ, കുടിവെള്ളം കിട്ടാതെ, ലൈറ്റ് ഇല്ലാതെ, ഭര്‍ത്താവ് അടുത്തില്ലാതെ, ഒരു വിദേശ രാജ്യത്ത്, ഒരു സുഹൃത്തില്ലാതെ ഭാഷയറിയാതെ അവര്‍ ഇരുന്നു… ഒന്നാലോചിച്ചു നോക്കൂ, എന്തായിരുന്നു ആ പണത്തിന്റെ വാല്യു. കോടീശ്വരിയാകുക എന്നത് വലിയ കാര്യമൊക്കെയായി തോന്നും. എന്നാല്‍ ഇവിടെ ആ രണ്ടര ദിവസം കോടികള്‍ക്ക് ഒരു മൂല്യവുമില്ലായിരുന്നു.

പലപ്പോഴും നമ്മള്‍ നേരിടുന്ന പ്രശ്ങ്ങളിലൊന്നല്ലേ ഇത്. അവിടെയാണ് എന്താണ് നമുക്ക് കിട്ടുന്ന സമ്പത്തിന്റെ ഉപയോഗം, അതെങ്ങനെ കൈകാര്യം ചെയ്യണം എന്ന ചിന്ത വരേണ്ടത്. ഒരു കാര്യം തീര്‍ച്ചയാണ്. നമുക്കുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും വളരെയധികമാണ്്. നമുക്ക് കിട്ടുന്ന വരുമാനവും ചെലവാക്കാനുള്ള സൗകര്യവും ലിമിറ്റഡാണ്. ഇതിനെ എങ്ങനെ നമ്മള്‍ യോജിപ്പിക്കുന്നു എന്നുള്ളതാണ് വാസ്തവത്തില്‍ ജീവിതത്തിലെ സന്തോഷം.

Advertisement. Scroll to continue reading.

വിലപേശല്‍ എന്ന ആക്റ്റിവിറ്റി

അവിടെയാണ് വിലപേശല്‍ എന്നൊരു ആക്റ്റിവിറ്റി വളരെ നിര്‍ണായകമാകുന്നത്. ഇത് നമ്മുടെ കാര്യത്തില്‍ മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള വിപണനത്തിലും ബിസിനസുകള്‍ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകളിലുമെല്ലാം പ്രധാനമാണ്. നമ്മുടെ എല്ലാ ആക്റ്റിവിറ്റികളിലും വിലപേശല്‍ ഒരു പ്രധാന ഘടകമാണ്. വിലപേശലാണ് നമുക്ക് വാല്യു തരുന്നത്. മൂല്യം തരുന്നത്. ഏതിനും വിലപേശാമെന്നാണ് എന്റെ മാര്‍വാഡി സുഹൃത്തുക്കള്‍ പറയാറുള്ളത്. വിലപേശല്‍ ഇല്ലാത്ത ഒരു രംഗവും ഉണ്ടാവില്ല. എത്ര ശക്തനാണെങ്കിലും ഒരു കാര്യം ഉറപ്പിക്കുന്നതിന് വിലപേശല്‍ നടത്തിയേ തീരൂ.

ഏത് സ്ഥാപനത്തിന്റേയും പ്രധാന വ്യക്തി, എപ്പോഴും ഒരു വിലപേശലില്‍ കൂടിയാണ് മുന്നോട്ട് പോകുന്നത്. താഴെയുള്ളവര്‍ ഒരിക്കലും അദ്ദേഹത്തോട് വില പേശുന്ന ലെവല്‍ ആകരുത്. നമുക്ക് ലഭിക്കുന്ന സമ്പത്ത് ഏത് തരത്തില്‍ നമുക്ക് യൂട്ടിലൈസ് ചെയ്യാം എന്നുള്ളതില്‍ വിലപേശല്‍ വരുത്താം. വിലപേശാന്‍ കോമണ്‍സെന്‍സാണ് ഏറ്റവും നല്ലത്. ഷെയറിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും സ്വര്‍ണത്തിന്റെ കാര്യത്തിലുമെല്ലാം ഈ വിലപേശല്‍ നമുക്ക് കാണാം.

Advertisement. Scroll to continue reading.

പ്രധാനമന്ത്രിപദം മുതല്‍ അന്താരാഷ്ട്ര സംഘടനകളിലെ അവകാശങ്ങള്‍ വരെ വിലപേശലിലാണ് നില്‍ക്കുന്നത്. നോക്കൂ, ഇത്രയും കാലമായിട്ട് നമുക്ക് സെക്യൂരിറ്റി കൗണ്‍സിലില്‍ ഒരു സ്ഥാനം പോലുമില്ല. ചൈന ആദ്യം വന്നയുടനെ, നമ്മളാണ് അവരെ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് വിട്ടത്. ഇത് ശക്തിയുടെ മാത്രം കാര്യമല്ല. വിലപേശലിന്റെ കൂടി കാര്യമാണ്. നമ്മള്‍ അവരെ സഹായിക്കുമ്പോള്‍ അവര്‍ നമ്മളെ സഹായിക്കുമെന്ന വിലപേശല്‍. ഇത് എല്ലായിടത്തുമുണ്ട്. ഈ കോവിഡ് സമയത്ത് നമ്മുടെ വരുമാനം വളരെ കുറവാണ്. ആവശ്യങ്ങള്‍ കുറവാണ്. ചെലവാക്കാനുള്ള സ്‌കോപ്പും കുറവാണ്. അപ്പോള്‍ വിലപേശലിന് ഗൗരവം വരുന്നു.

രസകരമായ കാര്യങ്ങള്‍

അടിസ്ഥാനപരമായി വിലപേശല്‍ എന്ന ഒരു ആക്റ്റിവിറ്റി ഇന്ന് നമ്മെ എല്ലാം നയിക്കുന്നുണ്ട്. നമുക്ക് അമ്പലത്തില്‍ പോണോ, എന്ന് പോണം. അപ്പോള്‍ അവിടെയും ഒരു വിലപേശല്‍ ആണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ കാണാം. ആ വിലപേശലിലാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. ഈ വിലപേശല്‍ സാധാരണ കണ്‍സ്യൂമറിസത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്. ഒപ്പം തന്നെ നമ്മുടെ സമ്പത്തിന്റെ യൂട്ടിലൈസേഷന്‍ പോയിന്റില്‍, മുമ്പേ പറഞ്ഞ പോലെ ഒന്നരക്കോടി കൈയില്‍ വച്ച് ഒന്നും ചെയ്യാതിരിക്കാന്‍ സാധിക്കാത്തതും ഇതിനോട് ചേര്‍ത്ത് വായിക്കണം. അവിടെ വാല്യു ഇല്ല. ഒരു കോടി രൂപയുടെ വില അവിടെ രണ്ട് കുപ്പി വെള്ളമായിവരെ മാറിയേനെയെന്ന് ആ കുട്ടി എന്റെയടുത്ത് പറഞ്ഞതോര്‍ക്കുന്നു.

Advertisement. Scroll to continue reading.

അതൊരു വലിയ കാര്യമാണ്. നമ്മുടെ ജീവിതത്തില്‍, ഉള്ള വരുമാനം കൊണ്ട്, പ്ലാന്‍ ചെയ്ത്, നമുക്കെന്ത് വേണമെന്ന് ആലോചിച്ച്, നമ്മുടെ ആവശ്യങ്ങള്‍, അത് മാനസികമായും അല്ലാതെയുമാകാം, ചെലവിടാവുന്നതാണ്. അപ്പോഴാണ് പണം മൂല്യവത്താകുന്നത്. ഞാന്‍ അനുഭവിച്ചിട്ടുണ്ട് ഇത്. വടക്കേ ഇന്ത്യയിലൊക്കെ സുഹൃത്തുക്കളുമായി കടയില്‍ പോകുക പതിവായിരുന്നു. വിലപേശല്‍ ഇല്ലെന്ന് എഴുതിവെച്ചിരിക്കുന്ന കടകളില്‍ കയറി എന്റെ സുഹൃത്തുക്കള്‍ വിലപേശി സാധനം മേടിച്ചുകൊണ്ടുപോകും.

എന്നാല്‍ എനിക്കത് സാധിച്ചിരുന്നില്ല. അവര്‍ പറഞ്ഞ കാശിനാണ് ഞാന്‍ മേടിച്ചിരുന്നത്. അതിന് പിന്നില്‍ മലയാളിയുടെ ഈഗോയും ഉണ്ടെന്ന് വയ്ക്കുക. അങ്ങനെയുള്ളൊരു മാനസിക ഭാവം നമുക്കുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അടിസ്ഥാനപരമായി നമ്മള്‍ വൈശ്യമനസ്‌ക്കരായിരുന്നില്ല, അതായത് ട്രേഡേഴ്സ് ആയിരുന്നില്ല. നമ്മളെപ്പോഴും കണ്‍സ്യൂമര്‍ അല്ലെങ്കില്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് ആയിരുന്നു. ഈ രണ്ട് കാര്യങ്ങളിലും വിലപേശല്‍ വിഷമമാണ്, ഈഗോ കടന്നുവരുന്നതുകൊണ്ട്. ഇങ്ങനെ പല സന്ദര്‍ഭങ്ങളും നമ്മുടെയെല്ലാം ജീവിത്തിലുണ്ടായിട്ടുണ്ടാകും.

പല തരത്തിലുള്ള വിദേശ നിക്ഷേപം വരുന്നതും ഇവിടെ നിന്ന് പോകുന്ന ഇന്‍വെസ്റ്റ്മെന്റുമെല്ലാം വിലപേശലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. 1000 രൂപ എന്റെയടുത്തും 1000 രൂപ നിങ്ങളുടെയടുത്തും 1000 രൂപ അംബാനിയുടെ അടുത്തും ഉണ്ടാകും. എന്നാല്‍ അവനവന്റെ ആവശ്യങ്ങളും സുഖസൗകര്യങ്ങളും അനുസരിച്ചാകും അതിന്റെ മൂല്യം നിശ്ചയിക്കപ്പെടുക. പക്ഷേ കുടിവെള്ളം രണ്ട് ദിവസം കിട്ടാതിരുന്നാല്‍ അംബാനിക്കും നമുക്കും വെള്ളത്തിനാകും ഏറ്റവും കൂടുതല്‍ വില. വാല്യു അസസ് ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ വിലപേശല്‍ പ്രധാനമായി മാറുന്നു.

Advertisement. Scroll to continue reading.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement