Connect with us

Hi, what are you looking for?

Business & Economy

മധുരം കൂടുന്നു, ആപ്പിളിനും കുക്കിനും

2018ന് ശേഷം ആപ്പിളിന്റെ വിപണി മൂല്യത്തിലുണ്ടായത് 200 ശതമാനം വര്‍ധനയാണ്. 3 ട്രില്യണ്‍ എന്ന മാന്ത്രിക സംഖ്യയിലും ആപ്പിള്‍ തൊട്ടു…

ജനുവരി ആദ്യവാരമാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ വിപണി മൂല്യം മൂന്ന് ട്രില്യണ്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യയില്‍ തൊട്ടത്. പിന്നീട് തിരുത്തലുണ്ടായപ്പോള്‍ മൂന്ന് ട്രില്യണ്‍ ഡോളറിന് താഴെപ്പോയെങ്കിലും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന സ്ഥാപനമാണ് സ്റ്റീവ് ജോബ്‌സിന്റെ ഭാവനയില്‍ വിരിഞ്ഞ്, ഇന്ന് ടിം കുക്ക് നയിക്കുന്ന ആപ്പിള്‍.

ലോകത്ത് ആദ്യമായി ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം കൈവരിക്കുന്ന കമ്പനിയും ആപ്പിള്‍ തന്നെയായിരുന്നു, 2018ല്‍. അതിന് ശേഷം ആപ്പിളിന്റെ വിപണി മൂല്യത്തിലുണ്ടായത് 200 ശതമാനം വര്‍ധനയാണ്. 2021ല്‍ 365 ബില്യണ്‍ ഡോളറെന്ന റെക്കോഡ് വരുമാനവും ഈ ടെക് അതികായന്‍ നേടി. 2020ലെ വരുമാനത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനയായിരുന്നു 2021ല്‍ രേഖപ്പെടുത്തിയത്.

Advertisement. Scroll to continue reading.

2021ല്‍ ലാഭം കുതിച്ചത് 94.7 ബില്യണ്‍ ഡോളറിലേക്കാണ്. 2020ല്‍ ഇത് 57.4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അതായത് ലാഭത്തില്‍ മാത്രമുണ്ടായത് 65 ശതമാനം വര്‍ധന. ആപ്പിളിന്റെ വരുമാനത്തില്‍ മുഖ്യ പങ്ക് ഐഫോണില്‍ നിന്നുതന്നെയാണ്, ഏകദേശം 50 ശതമാനത്തോളം വരുമിത്. ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നാണ് 15 ശതമാനം വരുമാനം വരുന്നത്. ആപ്പിള്‍കെയര്‍, ആപ്പിള്‍ പേ, ഐക്ലൗഡ് സ്റ്റോറേജ്, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ആര്‍ക്കേഡ്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയവ ഡിജിറ്റല്‍ സേവനങ്ങളില്‍ ഉള്‍പ്പെടും. വരുമാനത്തിലെ ശേഷിക്കുന്ന ഭാഗം വരുന്നത് ആക്‌സസറീസ് പോര്‍ട്ട്‌ഫോളിയോയില്‍ നിന്നാണ്. ഐപാഡ്, ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് തുടങ്ങിയവയുടെ വില്‍പ്പനയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇന്നവേഷന്‍ അഥവാ ആപ്പിള്‍

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം ജനകീയമാക്കിയ ആപ്പിള്‍ കമ്പനിക്ക് തുടക്കമിട്ടത് സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്നാണ്, 1976ല്‍. ആപ്പിള്‍ ക, ആപ്പിള്‍ കക മോഡലുകള്‍ വിപണിയില്‍ വന്‍വിജയമായി. ആപ്പിള്‍ മെക്കന്‍ടോഷിലൂടെയാണ് കമ്പനി വഴിത്തിരിവിലെത്തിയത്. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ഈ കംപ്യൂട്ടര്‍ ടെക് മേഖലയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ചു.

Advertisement. Scroll to continue reading.

2011 ഓഗസ്റ്റ് 24-നാണ് ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് സ്റ്റീവ് ജോബ്‌സ് വിരമിച്ചത്. അദ്ദേഹത്തിന്റെ വിരമിക്കല്‍ കത്തില്‍ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിന്‍ഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. തുടര്‍ന്നങ്ങോട്ട് കുക്കിന്റെ നേതൃത്വത്തിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ആപ്പിള്‍ നടത്തിയത്. എന്നാല്‍ ചൈനയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത്, ഹോങ്കോംഗില്‍ പ്രചാരത്തിലുണ്ടായിരുന്ന ജനാധിപത്യ അനുകൂല ആപ്പുകള്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement