
കഴിഞ്ഞ വര്‍ഷം നടന്ന ലോഞ്ച് മഹാമഹത്തിന് ശേഷം വിപണിയില്‍ ആരൊക്കെ മുന്നിലെത്തുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. വാഹന വിപണിയെ സംബന്ധിച്ച് 2022 കരുത്തുറ്റ മല്‍സരത്തിന്റെ വര്‍ഷമായിരിക്കും, എസ്യുവിയിലേക്കുള്ള വലിയ പരിവര്‍ത്തനം കാണാനാകും. പ്രത്യേകിച്ച് മിഡില്‍ സെക്ഷന്‍ വാഹനങ്ങളില്‍. പ്രീമിയം കാറുകളില്‍ ഇലക്ട്രിക്കല്‍ വിപ്ലവമായിരിക്കും നടക്കുക
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ആളുകളുടെ ജീവിത ചെലവ് പല തരത്തിലും കുറഞ്ഞിട്ടുണ്ട്. യാത്രകളും ഫംഗ്ഷനുകളുമൊക്കെ കുറഞ്ഞിരിക്കുന്നു. വിവാഹ ആഘോഷങ്ങളൊക്കെ വളരെ പരിമിതമായ രീതിയിലാണ് നടത്തുന്നത്. ചെലവ് പല മടങ്ങായി താഴ്ന്നിരിക്കുന്നു. ഐടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമായിരുന്നു. വര്‍ക്ക് ഫ്രം ഹോം വന്നതോടെ കൂടുതല്‍ പണം അവര്‍ക്ക് ലാഭിക്കാനായി. നിലവിലെ കാര്‍ കൈമാറ്റം ചെയ്ത് കൂടുതല്‍ ലക്ഷ്വറിയുള്ള ഒരു കാര്‍ എടുക്കാമെന്ന് പലരും ചിന്തിക്കുന്നുണ്ട്. ഇതെല്ലാം ഒരു മികച്ച വാഹനത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം. കഴിഞ്ഞ മാസം സൂചിപ്പിച്ചതുപോലെ സെമികണ്ടക്റ്റര്‍ ക്ഷാമം പോലെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ 2022 വാഹന വിപണിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

2021 ലാണ് ഏറ്റവുമധികം ലോഞ്ചുകള്‍ നടന്നതെന്ന് കഴിഞ്ഞ ലക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. എസ്യുവി ലോഞ്ചുകളും വന്‍തോതില്‍ നടന്നിരുന്നു. എല്ലാ പ്രൊഡക്റ്റുകളും ഇന്നിപ്പോള്‍ വിപണിയില്‍ സജീവമായിട്ടുണ്ട്. കാര്‍ നിര്‍മാതാക്കള്‍ ഇനിയും നാലഞ്ച് പ്രൊഡക്റ്റുകള്‍ കൂടി ലോഞ്ച് ചെയ്യാനിരിക്കുകയാണ്. സിട്രണിന്റെ സി3 കോംപാക്റ്റ് എസ്യുവി 2022 ല്‍ അവതരിപ്പിക്കാനിരിക്കുകയാണ്. മാരുതിയും ടൊയോട്ടയും ചേര്‍ന്നുള്ള കൂടുതല്‍ റീലോഞ്ചുകള്‍ 2022 ല്‍ ഉണ്ടാകും. ഇപ്രകാരം ചിപ്പ് ക്ഷാമത്തിന് പരിഹാരമാകുന്നതോടെ എല്ലാവരും നിര്‍മാണവും വിതരണവും കൂടുതല്‍ സജീവമാക്കും. കൊമ്പന്മാര് നിരന്നു കഴിഞ്ഞു. വിപണിയില്‍ ഇനി ആരൊക്കെ മുന്നിലെത്തുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ശക്തമായ മല്‍സരം തന്നെ ദൃശ്യമാകും. അതായത്, വാഹന വിപണിയെ സംബന്ധിച്ച് 2022 കരുത്തുറ്റ മല്‍സരത്തിന്റെ വര്‍ഷമായിരിക്കും.

കാര്‍ വിഭാഗത്തില്‍ എന്‍ട്രി സെഗ്മെന്റ്, അന്താരാഷ്ട്ര ട്രെന്‍ഡിനനുസരിച്ച് താഴേക്കുള്ള യാത്രയിലാണ്. 2022 ലും ഈ ട്രെന്‍ഡ് തുടര്‍ന്നേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ലക്ഷ്വറി വിഭാഗത്തിലെ എന്‍ട്രി സെഗ്മെന്റ് കാറുകളും സ്ട്രഗിള്‍ ചെയ്യാനാണ് സാധ്യത കാണുന്നത്. ജീപ്പ് കോംപസിന്റെ പല വേരിയന്റുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. സ്കോഡയുടെ പുതിയ സ്ലാവിയയും വെര്ച്യൂസും മറ്റും വരുന്നു. മെഴ്സിഡസ് സി ക്ലാസ്, ബിഎംഡബ്ല്യു 3 സീരിസ്, 2 സീരിസ് വാഹനങ്ങളുടെ വലിപ്പമുള്ള കാറുകളാണിവയെല്ലാം. എന്നാല്‍ ഇന്റീരിയറിലെ സൗകര്യങ്ങളും ഒപ്പം വില പകുതി മാത്രമേ വരൂ എന്നതും പരിഗണിക്കുമ്പോള്‍ കടുത്ത മല്‍സരം തന്നെ പ്രീമിയം കാര്‍ സെഗ്മെന്റില്‍ നടന്നേക്കും. ടോപ് എന്‍ഡിലുള്ള എസ്യുവികളും എല്ലാം പോസിറ്റീവായാണ് നില്‍ക്കുന്നത്. വിതരണ പ്രശ്നങ്ങള്‍ മാറിയാല്‍ 50 ലക്ഷം രൂപ മുതല്‍ 1.5 കോടി രൂപ വരെ വില വരുന്ന ഈ വിഭാഗത്തില്‍ മൂന്നിരട്ടി ഗ്രോത്ത് ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ടൂ വീലര്‍ ട്രെന്‍ഡ്
ടൂ വീലര്‍ വിഭാഗത്തില്‍ അധികം വളര്‍ച്ച ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പോയ വര്‍ഷത്തെ പ്രതികൂല ഘടകങ്ങള്‍ ഈ വര്‍ഷവും നിലനില്‍ക്കുന്നുണ്ട്. ഇന്ധന വില വര്‍ദ്ധന മുതല്‍ യൂസ്ഡ് കാറുകളുടെ മുന്നേറ്റം വരെയുള്ള വിഷയങ്ങള്‍. ടൂ വീലറില്‍ ഇലക്ട്രിക്കലിലേക്ക് കാര്യമായ പരിവര്‍ത്തനം നടക്കും. ഇതോടൊപ്പം ഷെയറിംഗ് മൊബിലിറ്റിയിലും കുറെയധികം മാറ്റങ്ങള്‍ വരുന്നുണ്ട്. സെല്ഫായുള്ള ടൂ വീലര്‍ റെന്റിംഗും മെട്രോകളുമെല്ലാം പുതിയ യാത്രാ മാര്‍ഗങ്ങള്‍ തുറന്നിടുന്നു. യൂസ്ഡ് കാര്‍ വിപണി കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും.
ഇന്ത്യയില്‍ ടൂ വീലര്‍ വിഭാഗത്തില്‍ ചെറിയ വാഹനങ്ങളോട് അടുത്തിടെ പ്രിയം കൂടുന്നതായി കണ്ടു വരുന്നുണ്ട. മോപ്പെഡ്, ഇലക്ട്രിക്ക് സൈക്കിളുകള്‍ എന്നിവയൊക്കെ വാങ്ങുന്നവര്‍ കൂടി വരുന്നു. മെട്രോ സ്റ്റേഷനുകളിലും മറ്റും സൈക്കിളുകള്‍ വാടകയ്ക്ക് ലഭ്യമാണ്. വ്യായാമത്തിനല്ല, സഞ്ചാരത്തിന് തന്നെ ഉദ്ദേശിച്ചുള്ളവയാണതെല്ലാം. അതേസമയം ക്രൂസര്‍ ബൈക്കുകളുടെ വിഭാഗത്തില്‍ ഭേദപ്പെട്ട പ്രകടനം 2022 ലും തുടര്‍ന്നേക്കും. ബഹു ഉദ്ദേശ്യ വാഹങ്ങളാണ് ഇവ.
ഫാമിലിയായി യാത്ര ചെയ്യാനും വിനോദത്തിനായുള്ള ദീര്‍ഘദൂര യാത്രകള്‍ക്കുമെല്ലാം ഉപകരിക്കും. സുരക്ഷിതത്വവും സ്റ്റൈലും എല്ലാം ഇവയില്‍ സംയോജിച്ചിരിക്കുന്നു. പ്രീമിയം ബൈക്ക് വിഭാഗത്തില്‍ അതിനാല്‍ വളര്‍ച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. വികസിത രാജ്യങ്ങളെ പൊതുവില്‍ പരിശോധിച്ചാല്‍ ടൂ വീലറുകളുടെ സാന്നിധ്യം റോഡുകളില്‍ കുറവാണെന്നു കാണാം. ഉള്ളവ തന്നെ പ്രീമിയം വിഭാഗത്തിലുള്ള ടൂ വീലറുകളാണ്. ഇതേ ട്രെന്‍ഡ് ഇന്ത്യയിലും കടന്നു വരാനുള്ള സാധ്യതയാണുള്ളത്.

എസ്യുവി + ഇലക്ട്രിക്കല്‍ വിപ്ലവം
2022 ല്‍ പ്രീമിയം കാറുകളില്‍ ഇലക്ട്രിക്കല്‍ വിപ്ലവമായിരിക്കും നടക്കുക. പോഷെയുടെ ടൈകാന് ഉദാഹരണം. മെഴ്സിഡസ് ലോഞ്ച് നടത്തിക്കഴിഞ്ഞു. രണ്ടു മൂന്ന് സ്ട്രോംഗ് പ്രൊഡക്റ്റുകള്‍ കൂടി അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കുറച്ചുകൂടി താങ്ങാവുന്ന വിലയിലുള്ള കാറുകളാവും ഇവ. ബിഎംഡബ്ല്യുവിന്റെ ഐ സീരിസിലുള്ള രണ്ടു മൂന്ന് ഇലക്ട്രിക് കാറുകള്‍ വരാനിരിക്കുന്നുണ്ട്. 80-90 ലക്ഷം രൂപയ്ക്ക് ബിഎംഡബ്യുവിന്റെ ഐഎക്സ് കിട്ടിത്തുടങ്ങും. ഓഡിയും പല പ്രൊഡക്റ്റുകളും കൊണ്ടുവരാനിരിക്കുകയാണ്. ലക്ഷ്വറിയില്‍ ഇലക്ട്രിക്കിലേക്കുള്ള ഈ പരിവര്‍ത്തനമാകും 2022 ലെ കാഴ്ച.
അതേസമയം 30 ലക്ഷം രൂപയില്‍ താഴെ വില വരുന്ന നോര്‍മല്‍ സെഡാന്-എസ് യുവി സെഗ്മെന്റിലേക്ക് ഇലക്ട്രിക്കല്‍ വാഹനങ്ങളുമായി പലരും വരുന്നതേയുള്ളൂ. അതിന് സമയമെടുക്കും. ഇലക്ട്രിക്കലിലേക്ക് ഇതുവരെ കടന്നു വന്നവരെല്ലാം വളരുന്നതിനും സുസ്ഥിരമായി മുന്നോട്ടു പോകുന്നതിനും 2022 സാക്ഷ്യം വഹിക്കും. ഈ മോഡലിലേക്ക് കടന്നു വരാത്തവര്‍ക്ക് തളര്‍ച്ച സംഭവിക്കുന്ന സാഹചര്യവുമുണ്ടാകാം.

വരാന്‍ പോകുന്ന എല്ലാ പ്രൊഡക്റ്റുകളും പവറും പെര്‍ഫോമന്‍സുമെല്ലാം ശരിയായ അര്‍ത്ഥത്തിലുള്ള അള്‍ട്ടിമേറ്റ് കാറുകളാണ്. മെയിന്റനന്‍സും കുറവാണ്. 2023 ല്‍ എല്ലാവരും ഇലക്ട്രിക് ഇലക്ട്രിക് പരിഗണിക്കും എന്ന് ഉറപ്പ്. അതോടെ ഇവിയാകും താരം. 2025 ആവുമ്പോഴേക്കും ആകെ വാഹനങ്ങളുടെ 30% വരെ ഇലക്ട്രിക് ആയേക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. രണ്ടാമത്, 2022 ല്‍ എസ്യുവിയിലേക്കുള്ള വലിയ പരിവര്‍ത്തനം കാണാനാകും. പ്രത്യേകിച്ച് മിഡില്‍ സെക്ഷന്‍ വാഹനങ്ങളില്‍. സെഡാന്, ഹാച്ച്ബാക്ക് വാഹനങ്ങളില്‍ നിന്നും എസ്യുവികളിലേക്ക് ആളുകള്‍ വലിയതോതില്‍ മാറിത്തുടങ്ങുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.
കാര്‍ വിഭാഗത്തില്‍ എന്‍ട്രി സെഗ്മെന്റ്, അന്താരാഷ്ട്ര ട്രെന്‍ഡിനനുസരിച്ച് താഴേക്കുള്ള യാത്രയിലാണ്. 2022 ലും ഈ ട്രെന്‍ഡ് തുടര്‍ന്നേക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ലക്ഷ്വറി വിഭാഗത്തിലെ എന്‍ട്രി സെഗ്മെന്റ് കാറുകളും സ്ട്രഗിള്‍ ചെയ്യാനാണ് സാധ്യത
(ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍)