Connect with us

Hi, what are you looking for?

Banking & Finance

നേട്ടം കൊയ്യാം ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളിലൂടെ

ഏത് തരത്തിലുള്ള വിപണി സാഹചര്യങ്ങളിലും നേട്ടം കൊയ്യാന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍. ഓഹരിയിലും കടപ്പത്രത്തിലുമായാണ് നിക്ഷേപം വകയിരുത്തപ്പെടുന്നത്

ഓഹരി വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം എപ്പോഴും തലവേദനയാണ്. ഓഹരി വിപണിയുടെ നേട്ടം തങ്ങള്‍ക്ക് വേണം, എന്നാല്‍ വലിയ റിസ്‌കൊന്നും എടുക്കാന്‍ ഒരുക്കമല്ല താനും… ഈ മനോഭാവമുള്ള നിരവധി നിക്ഷേപകര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന മികച്ച മ്യൂച്ച്വല്‍ ഫണ്ട് ഓപ്ഷനാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍, അഥവാ ഡൈനാമിക് അസറ്റ് അലൊക്കേഷന്‍ ഫണ്ടുകള്‍. വിപണിയിലെ ചാഞ്ചാട്ടങ്ങളെ കുറിച്ച് അത്രയൊന്നും ആകുലപ്പെടാതെ തന്നെ മികച്ച നേട്ടം കൊയ്യാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണിത്.

എന്താണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്?

Advertisement. Scroll to continue reading.

ഓഹരിയിലും കടപ്പത്രത്തിലുമായി നിക്ഷേപമിറക്കുന്ന പദ്ധതിയാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരിയിലറങ്ങുന്നതു മൂലമുള്ള നേട്ടവും കടപ്പത്രങ്ങളിലെ നിക്ഷേപത്തിലൂടെയുള്ള സുരക്ഷിതത്വവും ഒരുപോലെ സാധ്യമാകുമെന്നതാണ് ഈ ഫണ്ടിന്റെ പ്രത്യേകത. ഏതെങ്കിലും ഒരു ആസ്തി വിഭാഗത്തില്‍ സംഭവിക്കുന്ന തളര്‍ച്ചയും ഉയര്‍ച്ചും നിക്ഷേപകന്റെ ആകെ പോര്‍ട്ട്‌ഫോളിയോയെ ബാധിക്കാറുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ സന്തുലിതമായി ആസ്തി വകയിരുത്താന്‍ സഹായിക്കുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. വിപണി ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഓഹരിയിലുള്ള നിക്ഷേപം കുറയ്ക്കുകയും കടപ്പത്രത്തിലുള്ള നിക്ഷേപം കൂട്ടുകയും ചെയ്യുന്ന രീതിയാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ കാര്യത്തില്‍ ഫണ്ട് മാനേജര്‍മാര്‍ സ്വീകരിക്കുക.

സമാനമായി വിപണിയില്‍ കിതപ്പ് അനുഭവപ്പെടുമ്പോള്‍ ഓഹരിയിലെ നിക്ഷേപം കൂട്ടുകയും കടപ്പത്രത്തിലേത് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ വിപണിയിലെ ചാഞ്ചാട്ടങ്ങളെ മറികടക്കാന്‍ ഈ നിക്ഷേപ പദ്ധതിക്ക് സാധിക്കും. പ്രൈസ് ടു ബുക്ക് വാല്യു, പ്രൈസ് ടു ഏണിംഗ്സ്, ഡിവിഡന്റ് ഈല്‍ഡ് തുടങ്ങിയ സൂചകങ്ങളാണ് വിപണി മൂല്യം നിശ്ചയിക്കുന്നതിന് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. വിപണി കുതിക്കുമ്പോള്‍ ഓഹരിയില്‍ നിന്ന് ലാഭമെടുത്ത് കൂടുതല്‍ നിക്ഷേപം കടപ്പത്രങ്ങളിലേക്ക് മാറുമ്പോള്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിക്കുന്നു.

ഡൈനാമിക് അലൊക്കേഷന്‍

ബാലന്‍സ്ഡ് ഫണ്ടുകളെപ്പോലെ പരിമിതമായ സംവിധാനങ്ങള്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകളിലില്ല. ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് ഓഹരിയിലെ നിക്ഷേപം 65-70 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്, ശേഷിക്കുന്നത് ഡെറ്റിലും. എന്നാല്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ക്ക് വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഓഹരിയിലെ നിക്ഷേപം 80 ശതമാനം വരെ ഉയര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം നല്‍കാന്‍ അതുകൊണ്ടുതന്നെ ഈ നിക്ഷേപ പദ്ധതിക്ക് സാധിക്കും. പണപ്പെരുപ്പത്തെ മറികടക്കാനും ഡെറ്റ് ഫണ്ടിനേക്കാളും ബാലന്‍സ്ഡ് ഫണ്ടിനേക്കാളും നേട്ടം നല്‍കാനും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ക്ക് സാധിക്കും.

Advertisement. Scroll to continue reading.

സുസ്ഥിര വളര്‍ച്ച

ഓഹരി അധിഷ്ഠിത ഫണ്ടിനെ അപേക്ഷിച്ച് നേട്ടത്തില്‍ സ്ഥിരത നല്‍കാന്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന് സാധിക്കും. അതിനാല്‍ തന്നെ നിക്ഷേപകരുടെ സമ്പത്ത് സൃഷ്ടിക്കല്‍ പ്രക്രിയയില്‍ തടസം നേരിടാന്‍ സാധ്യത കുറവാണെന്നതും ഈ ഫണ്ടിനെ ആകര്‍ഷകമാക്കുന്നു.

വൈവിധ്യവല്‍ക്കരണം

Advertisement. Scroll to continue reading.

ഇക്വിറ്റി അധിഷ്ഠിത മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് സമാനമായി ബാലന്‍ഡ്‌സ് അഡ്വാന്റേജ് മ്യൂച്ച്വല്‍ ഫണ്ടുകളും വൈവിധ്യവല്‍ക്കരണ സ്ട്രാറ്റജി തന്നെയാണ് പിന്തുടരുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍ പടര്‍ന്ന് കിടക്കുന്ന നിക്ഷേപ തന്ത്രമാണ് ഇവ സ്വീകരിക്കുന്നത്.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement