Connect with us

Hi, what are you looking for?

Banking & Finance

‘ഇത് എല്‍ഐസി തന്ന ജീവിതം’

ഈ ജീവിതം എല്‍ഐസി തന്നതാണെന്ന് സുനില പറയുന്നതിന് ഇതടക്കം നിരവധി കാരണങ്ങളുണ്ട്

ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരമായ എംഡിആര്‍ടി-ടിഒടി (MDRT-TOT) ബഹുമതിയും എല്‍ഐസിയുടെ ഏറ്റവും ഉയര്‍ന്ന ക്ലബ്ബായ കോര്‍പ്പറേറ്റ് ക്ലബ്ബ് അംഗത്വവും ഒരുമിച്ച് നേടുന്ന കേരളത്തിലെ ആദ്യ വനിതാ ഇന്‍ഷുറന്‍സ് അഡൈ്വസര്‍. 2022 ജൂണ്‍ 26-29 ല്‍ യുഎസിലെ ബോസ്റ്റണില്‍ വെച്ച് നടക്കുന്ന എംഡിആര്‍ടി-ടിഒടി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ട്രിപ്പിള്‍ സെഞ്ചൂറിയന്‍, പ്രീമിയം കോടിപതി തുടങ്ങി നിരവധി അംഗീകാരങ്ങള്‍. ഇതുകൂടാതെ 2013 ല്‍ 1008 പോളിസികള്‍ ചെയ്ത് വനിതാ സഹസ്രവീര്‍ അംഗീകാരം. എല്‍ഐസിയോടൊത്തുള്ള ആര്‍ സുനിലാകുമാരിയുടെ ജീവിതം തിളങ്ങുന്നത് ഇപ്രകാരമെല്ലാമാണ്.

കൊട്ടാരക്കര കടപ്പാക്കടയില്‍ ഒരു വാഹന ഷോറൂമിലെ സെയില്‍സ് വിഭാഗത്തിലായിരുന്നു സുനിലാകുമാരി ജോലി ചെയ്തിരുന്നത്. എംഎക്കാരനായ ഭര്‍ത്താവ് ഗോപാലകൃഷ്ണ പിള്ള ഒരു ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനും. സര്‍ക്കാര്‍ ജോലി നേടാന്‍ ഇരുവരും നിരന്തരം ശ്രമിച്ചെങ്കിലും തരപ്പെട്ടില്ല. കുട്ടികളുടെ പഠനച്ചെലവും മറ്റും കൈയില്‍ നില്‍ക്കാതായപ്പോഴാണ് മെച്ചപ്പെട്ട വരുമാനം ലക്ഷ്യമാക്കി ഒരു എല്‍ഐസി അഡൈ്വസര്‍ ആകുന്നതിനെപ്പറ്റി ആലോചിക്കുന്നത്. വാഹനങ്ങള്‍ സെയില്‍ ചെയ്ത പരിചയമുണ്ട്. ഇവിടെ പോളിസികള്‍ സെയില്‍ ചെയ്താല്‍ മതി. താല്‍പ്പര്യം അറിയിച്ചപ്പോള്‍ കൊട്ടാരക്കര എല്‍ഐസിയുടെ ഡെവലപ് മെന്റ് ഓഫീസര്‍ ബാബുരാജ് നേരിട്ട് വീട്ടിലെത്തി ഏജന്‍സി നല്‍കി. അവിടെത്തുടങ്ങി സുനിലാകുമാരിയുടെ വിജയയാത്ര.

Advertisement. Scroll to continue reading.

എത്തിപ്പിടിക്കാന്‍ ഏറെയുണ്ടായിരുന്നു. ഭര്‍ത്താവ് പിന്തുണയുമായി ഒപ്പം നിന്നു. ആദ്യ വര്‍ഷം തന്നെ ഒരു കോടിക്ക് മുകളില്‍ ബിസിനസ് പിടിക്കാനായതോടെ ആത്മവിശ്വാസമായി. പ്രശസ്ത ഇന്‍ഷുറന്‍സ് കോച്ചായ പ്രവീണ്‍ എസ് നായരുടെ ട്രെയിനിംഗ് ലഭിച്ചത് നിര്‍ണായകമായി. പിന്നീട് ഓരോ വര്‍ഷവും ബിസിനസ് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചു വന്നു. നടപ്പ് വര്‍ഷം ഡിസംബര്‍ വരെ 400 പോളിസികളിലൂടെ 23 കോടി രൂപയുടെ ബിസിനസ് (സം അഷ്വേഡ്) ചെയ്തുകഴിഞ്ഞു. സുനിലയുടെ വീട്ടില്‍ നിന്ന് സ്വന്തം ഓഫീസിലേക്ക് നാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. ഗ്രാമീണരായ ആളുകള്‍ താമസിക്കുന്നയിടം. ഈ നാല് കിലോമീറ്റര്‍ ദൂരത്തുനിന്നും മാത്രമാണ് നാളിതുവരെ 10,000 ത്തോളം ക്ലയന്റുകളെ സുനില കണ്ടെത്തിയതെന്നറിയുമ്പോഴാണ് കഠിനാധ്വാനവും സുതാര്യതയും എത്രമാത്രം ഗുണം ചെയ്യുമെന്ന് വ്യക്തമാവുക.

കുടുംബാംഗമായി മാറിയ അഡൈ്വസര്‍

ഇന്‍ഷുറന്‍സ് ഒരു ആവശ്യമായി പലരും കരുതുന്നില്ലെന്നതായിരുന്നു വെല്ലുവിളി. ഓരോരുത്തരെയും ഇന്‍ഷുറന്‍സിന്റെ ആവശ്യമെന്തെന്ന് ബോധ്യമാക്കാനാണ് സുനില ശ്രമിച്ചത്. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും ഏറ്റവും അനുയോജ്യമായ പോളിസിയേതാണെന്ന് വിലയിരുത്തി അതാണ് നല്‍കിയത്. മതിപ്പും വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപകരിച്ചു. പോളിസി ഒരിക്കല്‍ എടുത്തവരെ ഓരോ വര്‍ഷവും മുടങ്ങാതെ ആവര്‍ത്തിച്ച് സന്ദര്‍ശിക്കും. അനന്തര സേവനങ്ങള്‍ നല്‍കാന്‍ ഒരു മടിയും കാട്ടാറില്ല. 10 തവണയോളം സന്ദര്‍ശിച്ച് പോളിസി എടുപ്പിച്ചവരുണ്ട്, ക്ഷമയുടെ ഗുണം. കസ്റ്റമര്‍മാര്‍ പലരും കുടുംബാഗങ്ങളെപ്പോലെയായി മാറും. സുനിലയുടെ പരസ്യ ഏജന്‍സിയും ഈ കസ്റ്റമര്‍മാര്‍ തന്നെയാണ്. രണ്ട് സ്റ്റാഫ് ഇപ്പോഴുണ്ട്. അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും വിജയത്തിന് പിന്നിലുണ്ട്. ഒപ്പം ഭര്‍ത്താവിന്റെ സജീവ പിന്തുണയും.

എന്നും ഒന്നാമത്

Advertisement. Scroll to continue reading.

കൊട്ടാരക്കര ബ്രാഞ്ചില്‍ ആദ്യ വര്‍ഷം തന്നെ ഒരു കോടി രൂപയ്ക്ക് മുകളില്‍ ബിസിനസ് ചെയ്ത് സെഞ്ചൂറിയന്‍ കോടിപതിയായി. പിന്നീടുള്ള ദശാബ്ദക്കാലം കൊട്ടാരക്കര ബ്രാഞ്ച് ഉള്‍പ്പെടുന്ന തിരുവനന്തപുരം ഡിവിഷനില്‍ മുന്‍നിരയില്‍ തന്നെ എത്താനായി. ഏജന്‍സി എടുത്ത് മൂന്നാം വര്‍ഷം തന്നെ നേരിട്ട് എല്‍ഐസി അഡൈ്വസര്‍മാരുടെ ഏറ്റവും ഉയര്‍ന്ന ക്ലാസ് ക്ലബ്ബായ ചെയര്‍മാന്‍സ് ക്ലബ്ബിലും അംഗത്വം നേടി സുനില ഏവരെയും വിസ്മയിപ്പിച്ചു. ഏജന്‍സി എടുത്തതിന്റെ പിറ്റേവര്‍ഷം മുതല്‍ എംഡിആര്‍ടിയാണ് (മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍, 35 ലക്ഷം രൂപയുടെ ഫസ്റ്റ് ഇയര്‍ പോളിസി ചെയ്യുന്നവര്‍) സുനില. എംഡിആര്‍ടി ചെയ്യുന്ന ഏജന്റുമാര്‍ക്ക് യുഎസില്‍ എല്‍ഐസി സംഘടിപ്പിക്കുന്ന എംഡിആര്‍ടി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കും. ഇത്തവണ ആറ് എംഡിആര്‍ടി ചെയ്ത തിളക്കവുമായാണ് ജൂണ്‍ 26-29 തിയതിയില്‍ യുഎസിലെ ബോസ്റ്റണില്‍ വെച്ച് നടക്കുന്ന എംഡിആര്‍ടി-ടിഒടി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുനില ഒരുങ്ങുന്നത്.

”ജീവിതത്തില്‍ എന്തൊക്കെ സൗഭാഗ്യങ്ങള്‍ കിട്ടിയോ അതെല്ലാം എല്‍ഐസി തന്നതാണ്. പരമാവധി ആളുകളെ ഇന്‍ഷുറന്‍സ് എടുപ്പിക്കാന്‍ ശ്രമിക്കും. ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടാലും എല്‍ഐസിയെയും കസ്റ്റമര്‍മാരെയും ഉപേക്ഷിക്കില്ല. മക്കളെ പഠിപ്പിച്ച് എംബിബിഎസ് വരെ എത്തിക്കാനായി. ആരോഗ്യമുള്ളിടത്തോളം കാലം ഈ ജോലി തന്നെ തുടരണം. എല്ലാറ്റിലുമുപരി ഇതൊരു സേവനമാണ്,” സുനില പറയുന്നു. എല്‍ഐസി എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്തും കസ്റ്റമര്‍മാരെ ചേര്‍ത്തു നിര്‍ത്തുന്ന സുനിലാകുമാരിയെ പോലെയുള്ള അഡൈ്വസര്‍മാരാണ്.

ഫോണ്‍: 9645145654

Advertisement. Scroll to continue reading.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement