Connect with us

Hi, what are you looking for?

Business & Economy

കേയെസിന്റെ നല്ല പുളിയുള്ള വിജയം

അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യവും വിശ്വാസ്യതയും പേറുന്ന ബ്രാന്‍ഡാണ് കേയെസ് അഥവാ KAY YES. മൂന്നാം തലമുറയോടൊപ്പം റീബ്രാന്‍ഡ് ചെയ്തു വളരുന്ന ബ്രാന്‍ഡിന്റെ കാമ്പും കരുത്തുമായി അന്നുമിന്നും വാളന്‍ പുളിയുമുണ്ട്. നൂറോളം ഭക്ഷ്യോല്‍പ്പന്നങ്ങളുമായി മികച്ച ഒരു എഫ്എം സിജി കമ്പനിയായി മുന്നേറുകയാണ് കൊല്ലത്തിന്റെ സ്വന്തം കേയെസ്

1968 ലാണ് കെ എസ് അബ്ദുള്‍ ഖാദര്‍ കുഞ്ഞ്, കെഎസ് എന്ന ബ്രാന്‍ഡ് സ്ഥാപിച്ചത്. കൊല്ലം മാര്‍ക്കറ്റില്‍ പലചരക്കുകടയായിരുന്നു അദ്ദേഹത്തിന്. ഒട്ടും നിലവാരമില്ലാത്ത വാളന്‍ പുളിയാണ് അക്കാലത്ത് മാര്‍ക്കറ്റിലെത്തിയിരുന്നത്. ഇത് കച്ചവടം ചെയ്യാന്‍ അദ്ദേഹത്തിനുണ്ടായ മാനസിക വിഷമത്തിന്റെ ഉപോല്‍പ്പന്നമായാണ് കെഎസിന്റെ പിറവി. പ്രാദേശികമായി ശേഖരിച്ച വൃത്തിയും ഗുണനിലവാരവുമുള്ള പുളി അബ്ദുള്‍ ഖാദര്‍ കുഞ്ഞ് മാര്‍ക്കറ്റിലിറക്കി.

ഇലയില്‍ പൊതിഞ്ഞ പുളി തടിയുടെ പെട്ടികളിലായിരുന്നു വിപണിയിലെത്തിച്ചത്. രണ്ടു പതിറ്റാണ്ടു കൊണ്ട് കേരളത്തില്‍ അറിയപ്പെടുന്ന വാളന്‍പുളി കച്ചവടക്കാരായി കെഎസ് മാറി. മകന്‍ മുഹമ്മദ് ഷാഫിയും ഇക്കാലത്ത് പിതാവിനെ ബിസിനസില്‍ സഹായിച്ച് ഒപ്പമുണ്ടായിരുന്നു. സ്‌കൂളില്‍ പോയിരുന്ന കാലം തന്നെ സൈക്കിളില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പുളി വിതരണം ചെയ്യാനൊക്കെ അദ്ദേഹം ഉല്‍സാഹം കാട്ടി.

കെഎസ് കേയെസാകുന്നു

1987 കാലഘട്ടമായപ്പോഴേക്കും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഈ ബ്രാന്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു. കറി പൗഡറുകള്‍, വിനാഗിരി, പായസം മിക്‌സ് എന്നിവയെല്ലാം എത്തി. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കെഎസ് ചുവടുറപ്പിക്കാനാരംഭിച്ചത് ഇതോടെയാണ്. കെഎസ് (KS) എന്ന രണ്ടക്ഷരം കേയെസിലേക്ക് (KAY YES) മാറി. തൊണ്ണൂറുകളില്‍ മൂന്നാം തലമുറയും കുടുംബ ബിസിനസിലേക്ക് കടന്നു വന്നു. ഇന്ന് ബിസിനസിനെ നയിക്കുന്നത് കെ എസ് അബ്ദുള്‍ ഖാദര്‍ കുഞ്ഞിന്റെ ചെറുമകനായ ഹക്കീം ഷായാണ്.

Advertisement. Scroll to continue reading.

പുളിയുടെ മധുരം

നൂറോളം ഉല്‍പ്പന്നങ്ങള്‍ കൈവശമുള്ള എഫ്എംസിജി ബ്രാന്‍ഡിലേക്കുള്ള വളര്‍ച്ചയിലാണ് ഇന്ന് സംരംഭം. എന്നാല്‍ 54 വര്‍ഷം മുന്‍പ് ചേര്‍ത്തു പിടിച്ച വാളന്‍പുളിയെ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നു ഈ ബ്രാന്‍ഡ്. വാസ്തവത്തില്‍ പുളി വിറ്റു നേടിയ വിജയം തന്നെയാണ് കേയെസിന്റേത്. ഇന്നും ബിസിനസിന്റെ നല്ലൊരു ഭാഗം പുളിയാണ്.

വനിതാ സംരംഭം

Advertisement. Scroll to continue reading.

150 ല്‍ ഏറെ ആളുകള്‍ക്കാണ് സംരംഭം ഇപ്പോള്‍ തൊഴില്‍ നല്‍കുന്നത്. 1987 മുതല്‍ ഒരു വനിതാ യൂണിറ്റായാണ് കേയെസ് പ്രവര്‍ത്തിക്കുന്നത്. ഹക്കീമിന്റെ മാതാവ് റഹിയാനത്തിന്റെ പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരില്‍ 60% സ്ത്രീകളാണ്. കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച വനിതാ യൂണിറ്റിനുള്ള വ്യവസായ വകുപ്പിന്റെ അവാര്‍ഡ് 2019 ല്‍ ലഭിച്ചു. പ്രധാന യൂണിറ്റ് കൊല്ലത്താണ്. മൂന്ന് ചെറു യൂണിറ്റുകളുമുണ്ട്. കായത്തിന്റെ യൂണിറ്റ് തമിഴ്‌നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലത്ത് ഒരു പുതിയ പ്ലാന്റ് കൂടി ഉടന്‍ ആരംഭിക്കുന്നുണ്ട്.

വിജയമന്ത്രം ഗുണനിലവാരം

പ്രൊഡക്റ്റുകള്‍ക്ക് നല്ല ഗുണനിലവാരം നിലനിര്‍ത്താന്‍ എന്നും ശ്രമിച്ചു. ഉപഭോക്താക്കള്‍ ആവര്‍ത്തിച്ച് ഉല്‍പ്പന്നം വാങ്ങണമെന്ന നിഷ്‌കര്‍ഷ പുലര്‍ത്തിപ്പോന്നു. ഈ ഗുണനിലവാരം തന്നെയാണ് വിജയരഹസ്യമെന്ന് ഹക്കീം ഷാ പറയുന്നു. വില കുറച്ച്, ഗുണ നിലവാരം കുറച്ച് മല്‍സരിക്കാന്‍ തയാറല്ല. മൂന്നു തലമുറയായി ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച സംഭവിക്കാതെയാണ് മുന്നോട്ടു പോകുന്നത്.

Advertisement. Scroll to continue reading.

സാന്നിധ്യം വര്‍ധിപ്പിക്കണം

നിലവില്‍ കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ പൂര്‍ണ സാന്നിധ്യമുണ്ട്. മറ്റ് ജില്ലകളില്‍ കൂടി സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ്. പത്തു വര്‍ഷത്തിനപ്പുറം ഇന്ത്യ മുഴുവന്‍ പ്രൊഡക്റ്റ് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങളിലേക്കും സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നു. സിവില്‍ സപ്ലൈസ് സ്റ്റോറുകള്‍ മുഖേന KAY YES ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ മിക്കവാറും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാന്നിധ്യമുണ്ട്.

Advertisement. Scroll to continue reading.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement
Advertisement
Advertisement

You May Also Like

BV Specials

1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെ

BV Specials

ദുബായില്‍ ഒരു ദിവസം കൊണ്ട് കമ്പനികള്‍ സ്ഥാപിക്കാം എന്ന് നാം മനസ്സിലാക്കണം, അവരുമൊക്കെയായിട്ടാണ് നാം മത്സരിക്കേണ്ടത്

BV Specials

രാജ്യത്തിന് മുന്നോട്ടു പോകാനുള്ള പണം ഉണ്ടാക്കിക്കൊണ്ടു വരുന്നത് അവരാണ്. സംരംഭകര്‍ വേണ്ടവിധം ബഹുമാനിക്കപ്പെടണം: ബീന കണ്ണന്‍

BV Specials

ലഘുവല്ല ലേഖയുടെ ഈ സംരംഭം. ഇതാ ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ടാക്കിയ കഥ

Advertisement