2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം. മനോജ് കുമാര്‍ എല്‍ഐസി അഡൈ്വസറാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വീടിന്റെ മുന്‍വശത്ത് എന്തിനാണ് എല്‍ഐസിയുടെ ഇത്രയും വലിയ ഒരു ലോഗോ? ഇത് വിചിത്രം തന്നെ! നെറ്റി ചുളിച്ചവരോട് അദ്ദേഹം പറഞ്ഞു, ‘എല്‍ഐസി എനിക്ക് കണ്‍കണ്ട ദൈവമാണ്. ഈ വീടും സൗഭാഗ്യങ്ങളും ജീവിതവുമെല്ലാം എല്‍ഐസി തന്നതാണ്. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണത്’
എല്‍ഐസിയില്‍ കെപി മനോജ് കുമാര്‍ എത്തിപ്പിടിച്ച ഉയരങ്ങള്‍ പലതും അദ്വിതീയങ്ങളാണ്. മൂന്നു പതിറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ സേവനം എല്‍ഐസിക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രയോജനകരം. കോട്ടയം ഡിവിഷനു കീഴിലുള്ള ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ അഡൈ്വസറായ അദ്ദേഹം ബ്രാഞ്ചിന്റെ ചരിത്രത്തില്‍ ആദ്യമായി സിഒടി ചെയ്ത വ്യക്തിയാണ്. മൂന്ന് എംഡിആര്‍ടി (മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍) ചേരുന്നതാണ് സിഒടി. 2021 ല്‍ കോട്ടയം ഡിവിഷനിലെ ഏക സിഒടിയും അതുതന്നെയായിരുന്നു. തുടര്‍ച്ചയായി 23 തവണ എംഡിആര്‍ടി നേട്ടം. 2013 മുതല്‍ ഏഴു തവണ അമേരിക്കയിലും കാനഡയിലുമായി എംഡിആര്‍ടി മീറ്റിംഗില്‍ പങ്കെടുത്തു. എംഡിആര്‍ടി ലൈഫ് മെംബറാണ്.
വിശിഷ്ടമായ ക്ലബ്ബ് ഗാലക്സിയിലും ചെയര്മാന് ക്ലബ്ബിലും അംഗത്വം. 2016 ലും 2017 ലും 2018 ലും തുടര്‍ച്ചയായി ലുഗി പ്രസിഡന്റ്സ് അവാര്‍ഡും മനോജ് കുമാറിനെ തേടിയെത്തി. 2016 ല്‍ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തില്‍ നിന്നാണ് അവാര്‍ഡ് ഏറ്റു വാങ്ങിയത്. നിരവധി തവണ എല്‍ഐസി ചെയര്‍മാന്റെ കൈയില്‍നിന്ന് അവാര്‍ഡ് മനോജ് കരസ്ഥമാക്കി. കോര്‍പ്പറേറ്റ് ക്ലബ്ബിലെ അംഗത്വം ഈ വര്‍ഷം കാത്തിരിക്കുകയാണ് അദ്ദേഹം. കേരളത്തിലുടനീളം എല്‍ഐസിയുടെ മോട്ടിവേഷണല്‍ പരിപാടികളിലും അദ്ദേഹം ക്ലാസെടുക്കുന്നു.
റെക്കോഡുകള്‍
2014-15 ല്‍ 501 പോളിസികള്‍ ചെയ്താണ് കോട്ടയം ഡിവിഷനില്‍ മനോജ് കുമാര്‍ റെക്കോഡിട്ടത്. 2015 ജനുവരി ഒന്നിന് ഒരു പോളിസി യഞ്ജം തന്നെ സംഘടിപ്പിച്ചു അദ്ദേഹം. അന്നേ ദിവസം 100 പോളിസികള്‍ ചേര്‍ത്ത് 2015 ലെ ഇന്ത്യയിലെ ആദ്യ സെഞ്ചൂറിയനായി അദ്ദേഹം.
അങ്ങനെ എല്ഐസിക്കാരനായി
1989 ലാണ് മനോജ് കുമാറിന്റെ സഹോദരിയെ എല്‍ഐസി ഏജന്‍സി എടുപ്പിക്കാന്‍ ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ ഡെവലപ്പ്മെന്റ് ഓഫീസറായ എന്‍ സുധാകരന് വീട്ടിലെത്തുന്നത്. പകരം ഏജന്‍സി എടുത്തത് മനോജ്. എന്നാല്‍ പയ്യന് എല്‍ഐസിയെ സീരിയസായി എടുത്തില്ല. ഡെവലപ്പമെന്റ് ഓഫീസറുടെ ബുള്ളറ്റിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആറന്മുളയിലെ വീടിനു വിളിപ്പുറത്തുള്ള പമ്പയാറ്റില്‍ ചാടി മുങ്ങാംകുഴിയിടും. നിരാശനായി ഡെവലപ്പ്മെന്റ് ഓഫീസര്‍ തിരികെ പോകും.
കാര്‍ഷിക വികസന ബാങ്കില്‍ താല്‍ക്കാലിക ജോലി വിടേണ്ടി വന്നതും 1993 ല്‍ പിതാവിന്റെ മരണവും മനോജ് കുമാറിനെ എല്‍ഐസിയിലേക്ക് അടുപ്പിച്ചു.
പഴയ ഡെവലപ്പ്മെന്റ് ഓഫീസര്‍ തന്നെ സഹായിച്ചതോടെ ഫീല്‍ഡിലേക്ക് ചുവടുവെച്ചു. പതിയെപ്പതിയെ എല്‍ഐസിയുടെ കരുത്ത് മനോജ് തിരിച്ചറിഞ്ഞു. അധ്വാനിച്ചാല്‍ ഫലം തീര്‍ച്ചയായും ലഭിക്കുമെന്നു മനസിലാക്കി. 1997 ല്‍ ആദ്യ സെഞ്ചൂറിയന്‍ കോടിപതി നേട്ടം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി ഡബിള്‍, ട്രിപ്പിള്‍ സെഞ്ചൂറിയനും ട്രിപ്പിള്‍ കോടിപതിയും വരെയായി. 16 വര്‍ഷം തുടര്‍ച്ചയായി പ്രീമിയം കോടിപതിയുമാണ്. ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനത്തുണ്ട് മനോജ് കുമാര്‍.
വിശ്വാസ്യത
32 വര്‍ഷമായി എല്‍ഐസിയുടെ സ്വന്തം പ്രതിനിധിയെന്ന വിശ്വാസ്യതയ്ക്കപ്പുറം നല്ല സര്‍വീസാണ് മനോജ് കുമാറിനെ വിജയത്തിലേക്ക് നയിക്കുന്നത്. ആറന്മുളയില് സദാ സേവന സന്നദ്ധമായി മൂന്ന് ജീവനക്കാരടങ്ങുന്ന ഓഫീസ് നിലവിലുണ്ട്. സേവനങ്ങള്‍ക്കായി മേഖലയിലുള്ള ആര്‍ക്കും ഇതുവരെ ചെങ്ങന്നൂര്‍ ഓഫീസിലേക്ക് പോകേണ്ടി വന്നിട്ടില്ല. കോവിഡ് കാലത്ത് പല ഡിവിഷനുകളിലായി 14 ഡെത്ത് ക്ലെയിമുകളാണ് മനോജ് കുമാര്‍ മുഖേന സെറ്റില്‍ ചെയ്തത്.
മനോജ് കുമാറിന് പൂര്‍ണ പിന്തുണയുമായി ഭാര്യ ഗിരിജ ഒപ്പമുണ്ട്. കുട്ടികളായ ഗംഗ, ഗാഥ, ഗീതു എന്നിവരും അമ്മ വിജയമ്മയും കൂടി ചേര്‍ന്നതാണ് കുടുംബം. ആറന്മുള പാര്‍ത്ഥസാരഥിയുടെ ഇടശ്ശേരിമല പള്ളിയോടത്തിന്റെ അമരക്കാരനാണ് മനോജ് കുമാര്‍. പള്ളിയോടത്തിന്റെ ഗതി തെറ്റാതെ നിയന്ത്രിക്കുന്ന ചുമതല. എല്‍ഐസിയെന്ന പള്ളിയോടത്തിനും അമരക്കാരനായി മനോജ് കുമാര്‍ നില്ക്കുമ്പോള് സ്ഥാപനവും ഈ കരയില്‍ മുന്നോട്ടു കുതിക്കുകയാണ്.
ഫോണ്‍: 9847059844