അമ്മക്കരുതലോടെ പഠിപ്പിക്കാൻ Right Board

നിങ്ങളുടെ കുട്ടിയുടെ പഠനനിലവാരം എത്ര പുറകോട്ടാണെങ്കിലും ക്ഷമയോടെ കുഞ്ഞിനെ പഠിപ്പിക്കാന്‍ ഒരു ഇടം ലഭിച്ചാല്‍ എങ്ങനെയുണ്ടാകും? കണക്കിലെയും സയന്‍സിലെയും തിയറികളും ഫോര്‍മുലകളും കുഞ്ഞിന് മനസിലാകുന്നത് വരെ പറഞ്ഞുകൊടുക്കാന്‍ ക്ഷമ കാണുക്കുന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? കുട്ടിയ്ക്ക് വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ടോ? മഹാസമുദ്രം പോലെയുള്ള സാമൂഹികപാഠം കഥ പോലെ ആരെങ്കിലുമൊന്ന് പറഞ്ഞ് കൊടുത്തിരുന്നെങ്കിലെന്ന് കരുതിയിട്ടുണ്ടോ?

നിങ്ങളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കരുതി പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമല്ലേ? അത് ഇനി വെറും സ്വപ്നം മാത്രമല്ല, യാഥാര്‍ഥ്യമാകും റൈറ്റ്ബോര്‍ഡിനൊപ്പം. ഇതെല്ലാം ഒരു കുടക്കീഴില്‍ സാധിക്കുന്ന ഒരു സ്ഥലമുണ്ട്. റൈറ്റ് ബോര്‍ഡ് എന്ന ഈ ലേര്‍ണിങ്ങ് പ്ലാറ്റ്ഫോം. അമ്മകരുതലോടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന റൈറ്റ്ബോര്‍ഡിനെ സ്പെഷ്യലാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ കൂടിയുണ്ട്. 14 അഭ്യസ്തവിദ്യരായ സ്ത്രീകളാണ് നിലവില്‍ റൈറ്റ്ബോര്‍ഡിന്റെ ശക്തി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയാണ് റൈറ്റ്ബോര്‍ഡിന്റെ തുടക്കം.

എന്താണ് റൈറ്റ്‌ബോര്‍ഡ്?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ഒന്നാണ് റൈറ്റ്‌ബോര്‍ഡ് ഈ–ലേണ്‍. അഭ്യസ്തവിദ്യരായ 14 സ്ത്രീകളാണ് ഇതിന്റെ തേരാളികള്‍. പലര്‍ക്കും പറയാന്‍ അതിജീവനത്തിന്റെ വലിയ കഥയുണ്ട്.

കോവിഡ് പിടിമുറുക്കിയ കാലത്താണ് സ്ഥാപകരില്‍ ഒരാളുടെ ഭര്‍ത്താവിന് ജോലി നഷ്ടമാകുന്നത്. പ്രസവം കഴിഞ്ഞ സമയമായിരുന്നു. പുറത്ത്‌പോയി ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ജീവിതം വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു ഒറ്റയ്ക്കല്ല, തങ്ങളെ ആശ്രയിച്ച് ഒരു കുരുന്ന് ജീവന്‍ കൂടിയുണ്ടെന്നുള്ള ചിന്ത എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന നിലയിലെത്തിച്ചു. പഠനകാലത്തും കോളജ് കഴിഞ്ഞും ട്യൂഷനെടുത്തിട്ടുള്ള അനുഭവപരിചയമനുസരിച്ച് മലയാളവും ഇംഗ്ലീഷും സാമൂഹികപാഠവും ഓണ്‍ലൈനായി പഠിപ്പിക്കാന്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി രണ്ട് എഡ്യൂപ്ലാറ്റ്‌ഫോമുകളില്‍ പാര്‍ട്ട്‌ടൈമായി പഠിപ്പിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ടീച്ചറാകുന്നതിന്റെ അങ്കലാപ്പ് തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ ഇഷ്ടമായെന്ന് മനസിലാക്കിയതോടെ പഠിപ്പിക്കുന്നത് ഒരു ഊര്‍ജ്ജമായി മാറി. ഒരു ദിവസം 10 കുട്ടികള്‍ക്ക് വരെ വ്യക്തിഗത ക്ലാസുകള്‍ എടുത്തു. ഒരു വരുമാനമാര്‍ഗമുണ്ടായല്ലോയെന്ന് ആശ്വസിച്ചു. എന്നാല്‍ മാസാവസാനം പത്തുകുട്ടികളെ പഠിപ്പിച്ചതിന് ലഭിച്ചത് 2000ല്‍ താഴെ മാത്രമായിരുന്നു. ഒരു കുട്ടി ഒരു മണിക്കൂര്‍ എന്ന നിലയില്‍ ദിവസവും 10 മണിക്കൂര്‍ ചിലവഴിച്ചിട്ടും ലഭിച്ചത് ഇത്രമാത്രമെന്നുള്ളത് ആത്മാഭിമാനത്തിന് തന്നെ ക്ഷതമേല്‍പ്പിച്ചു. അധ്യാപനം എന്ന ജോലിയ്ക്ക് നല്‍കിയ മൂല്യമില്ലായ്മ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

ഇത്രയും കുറഞ്ഞതുകയ്ക്ക് വിലപ്പെട്ട സമയം പാഴാക്കേണ്ടതില്ലെന്ന് തോന്നിയത് കൊണ്ട് തനിയെ ട്യൂഷന്‍ തുടങ്ങാന്‍ ആരംഭിച്ചു.

കുട്ടികളെ കിട്ടുക എന്നുള്ളത് തന്നെയായിരുന്നു പ്രധാനവെല്ലുവിളി. പ്രത്യേകിച്ചും അധികം ആരും പഠിപ്പിക്കാത്ത മലയാളവും ഇംഗ്ലീഷും സാമൂഹികപാഠവും. പക്ഷെ ദൈവാധീനം പോലെ പരിചയക്കാരില്‍ ഒരാള്‍ മകളെ ഇംഗ്ലീഷ് പഠിപ്പിക്കാമോയെന്ന് ചോദിച്ചു. ഒന്നാംക്ലാസുകാരിയെ ഓണ്‍ലൈനില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. കുഞ്ഞിന് ക്ലാസ് ഇഷ്ടമായതോടെ ഓണ്‍ലൈന്‍ പഠനം മുഷിപ്പില്ലാത്തതായി.

ഒരു മാസം കൊണ്ട് അക്ഷരങ്ങളെല്ലാം തിട്ടമായി, അത്യാവശ്യം വായിക്കാനും കുട്ടി പഠിച്ചു. ഇതിന്റെയിടക്ക് പരിചയക്കാര്‍ വഴി തന്നെ പത്താംക്ലാസിലെ സാമൂഹികപാഠം പഠിക്കാന്‍ മറ്റൊരു കുട്ടിയുമെത്തി. കടലുപോലെ കിടക്കുന്ന സാമൂഹികപാഠം കഥപോലെ പറഞ്ഞു കൊടുത്ത രീതി കുട്ടിക്ക് ഏറെ ഇഷ്ടമായി. അധ്യാപനരീതി ഇഷ്ടപ്പെട്ടെത്തിയ കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളാണ് നിങ്ങളുടെ പരിചയത്തില്‍ മാത്സും സയന്‍സും പഠിപ്പിക്കുന്നവരുണ്ടോയെന്ന് ചോദിക്കുന്നത്.

ആ ചോദ്യം ഒരു തീപ്പൊരിയായി മനസില്‍ക്കിടന്നു. മാത്സും സയന്‍സും കൂടി തുടങ്ങിയാലോയെന്ന് ആലോചിച്ചു.

സ്വന്തമായി ഒരു പോസ്റ്റര്‍ പോലും ഇറക്കാനുള്ള വരുമാനം കിട്ടിത്തുടങ്ങാതിരുന്നത് കൊണ്ട് കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമുള്ള അഭ്യസ്തവിദ്യരായ വീട്ടിലിരിക്കുന്ന സ്ത്രീകളുണ്ടോയെന്ന് അറിയാവുന്ന ഗ്രൂപ്പുകളിലൊക്കെ മെസേജിട്ടു. അതിന് കിട്ടിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു. ഹൈ ക്വാളിഫൈടണ്ടായിട്ടുള്ള സിവികളാണ് എല്ലാം കിട്ടിയത്. വീട്ടിലെ സാഹചര്യം മൂലം പുറത്ത് പോയി ജോലി ചെയ്യാന്‍ സാധിക്കാത്തവരായിരുന്നു ഓരോരുത്തരും. അതൊരു ആശയത്തിന്റെ തുടക്കമായിരുന്നു. എന്തുകൊണ്ട് വീടിന് പുറത്ത് പോയി ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകളെ ഒപ്പംകൂട്ടി ഒരു എഡ്യൂപ്ലാറ്റ്‌ഫോം തുടങ്ങിയാലോ എന്ന ആശയത്തിന്റെ തുടക്കം.

എന്താണ് റൈറ്റ്‌ബോര്‍ഡിന്റെ പ്രത്യേകതകള്‍

എടുത്ത് പറയേണ്ട ആദ്യത്തെ പ്രത്യേകത അധ്യാപകരുടെ ക്വാളിഫിക്കേഷന്‍ തന്നെയാണ്. മാസ്‌റ്റേഴ്‌സ് കഴിഞ്ഞതും പത്തും വര്‍ഷത്തിലധികം അധ്യാപനം നടത്തിയവരുമൊക്കെയാണ് റൈറ്റ്‌ബോര്‍ഡിന്റെ ടീം.
എംടെക്ക്, നെറ്റ്, എംഎസ്.സി, എംബിഎ, എംഎ ജേര്‍ണലിസം അങ്ങനെ നീളുന്നു ബിരുദനിര പലരും കുഞ്ഞുങ്ങളാകുന്നതിന് മുന്‍പ് വരെ ചടുലതയോടെ ഓഫീസ് ജീവിതം ആസ്വദിച്ചവരാണ്. പ്രസവശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകളും കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതും വീട്ടിലെ പല സാഹചര്യങ്ങളുമൊക്കെ കൊണ്ട് പുറത്ത് ജോലിക്ക് പോകാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗം പേരും. അവരെ സംബന്ധിച്ച് തുറന്നുകിട്ടിയ പ്രത്യാശയുടെ പുതിയ വാതില്‍ കൂടിയാണ് റൈറ്റ്‌ഫോര്‍ഡ്. കരിയറിലെ രണ്ടാം ഇന്നിങ്ങ്‌സിന്റെ തുടക്കം. സ്വന്തമായി വീണ്ടും വരുമാനം ഉണ്ടാക്കുന്നതിന്റെ സന്തോഷം ഓരോരുത്തര്‍ക്കുമുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വര്‍ഷങ്ങളായി അധ്യാപനമെന്ന പ്രിയപ്പെട്ട ജോലി ചെയ്യാന്‍ പറ്റാതെയിരുന്നുവര്‍ക്കും റൈറ്റ്‌ബോര്‍ഡ് വഴിതുറന്ന് കൊടുത്തിട്ടുണ്ട്.

അധ്യാപന രീതിയാണ് രണ്ടാമത്തെ പ്രത്യേകത. ഓരോ കുട്ടിയുടെയും കഴിവുകളും കുറവുകളും മനസിലാക്കി അമ്മക്കരുതലോടെയാണ് പഠിപ്പിക്കുന്നത്. വഴക്ക് പറഞ്ഞും ശാസിച്ചുമുള്ള പഠനരീതികള്‍ റൈറ്റ്‌ബോര്‍ഡിന്റെ പടിക്ക്പുറത്താണ്. കുട്ടിക്ക് മനസിലാകുന്നത് വരെ ക്ഷമയോടെ പറഞ്ഞുകൊടുക്കും.

ഫുള്‍ എ പ്ലസ് വാങ്ങിക്കൊടുക്കാം എന്ന പരസ്യവാചകങ്ങളില്‍ റൈറ്റ്‌ബോര്‍ഡ് വിശ്വസിക്കുന്നില്ല. പക്ഷെ ഒരു കാര്യത്തില്‍ 101 ശതമാനം ഉറപ്പ് തരാനാകും, കുട്ടി ചേരുമ്പോഴുള്ള പഠന നിലവാരത്തിനേക്കാള്‍ അവനോ അവള്‍ക്കോ സാധിക്കാവുന്ന പരമാവധി നിലവാരത്തിലേക്ക് എത്തിച്ച് തരും. പഠനത്തില്‍ പുറകിലാണെന്ന വിഷമത്തോടെയാണ് വരുന്നതെങ്കില്‍ തിരിച്ച് പോകുന്നത് ചിരിച്ച മുഖത്തോട് കൂടിത്തനെയായിരിരിക്കും. കുട്ടിയുടെ പ്രോഗ്രസ് വിലയിരുത്താന്‍ ആറുമാസത്തിലൊരിക്കല്‍ കൃത്യമായി പ്രോഗ്രസ് കാര്‍ഡ് നല്‍കും.

ഒരു പാഠം കഴിയുന്നതിനനുസരിച്ച് ടെസ്റ്റ്‌പേപ്പറുകള്‍ നടത്തും. പരീക്ഷാകാലത്ത് രാത്രി ഏറെ വൈകിയാണെങ്കില്‍പ്പോലും റിവിഷന്‍ എടുത്ത് തീര്‍ക്കും. സ്വന്തം കുട്ടിയെ പഠിപ്പിക്കുന്ന അതേ ആത്മാര്‍ഥതയോടെ തന്നെയാണ് ഓരോ കുട്ടിയേയും പഠിപ്പിക്കുന്നത്.

ക്ലാസെടുക്കാന്‍ സാധിക്കാതെ വരുന്ന അവസരങ്ങളില്‍ ആ അധ്യാപിക വരുന്നത് വരെ മറ്റൊരും അധ്യാപികയ്ക്ക് കുട്ടിയുടെ ചുമതല കൊടുക്കും. അതുകൊണ്ട് ക്ലാസ് നഷ്ടമാകുമെന്ന പേടി രക്ഷിതാകള്‍ക്കുമില്ല. മനഷ്യത്വമാണ് റൈറ്റ്‌ബോര്‍ഡിന്റെ മുഖമുദ്ര. റൈറ്റ്‌ബോര്‍ഡില്‍ ചേരാന്‍ ബി.എഡിന്റെ ആവശ്യമില്ല. പഠനകാലത്ത് നിങ്ങള്‍ കണക്കില്‍ മിടുക്കരായിരുന്നു കുട്ടികള്‍ക്ക് ലളിതമായി പറഞ്ഞ് കൊടുക്കാനുള്ള കഴിവുണ്ടോ തീര്‍ച്ചയായും റൈറ്റ്‌ബോര്‍ഡില്‍ പഠിപ്പിക്കാം. ആത്മാര്‍ഥതയാണ് പ്രധാനം. ഒപ്പം പഠിപ്പിക്കാനുള്ള താല്‍പര്യവും.

വിലപേശരുത് പ്ലീസ്

ട്യൂഷന്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പഠിപ്പിക്കുന്ന വിദ്യയ്ക്ക് അര്‍ഹിക്കുന്ന മൂല്യം തരാത്തത്. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ നൂറ് രൂപയ്ക്ക് പഠിപ്പിക്കാമോ പോലെയുള്ള ആവശ്യങ്ങള്‍ റൈറ്റ്‌ബോര്‍ഡ് പരിഗണിക്കില്ല. കാരണം 100 രൂപ മൂല്യമല്ല ഒരു അധ്യാപികയുടെ ്അറിവിനും സമയത്തിനുമുള്ളത്. ചെലവഴിക്കുന്ന സമയത്തിന് അധ്യാപികയ്ക്ക് മാന്യമായ ഒരു തുക ലഭിക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണ്. റൈറ്റ്‌ബോര്‍ഡിന് അധ്യാപകരാണ് പ്രധാനം. വളരെ തുച്ഛമായ മാര്‍ജിന്‍ വാങ്ങി കൂടുതലും അധ്യാപകര്‍ക്ക് തന്നെയാണ് കൊടുക്കുന്നത്. റണ്ണിങ്ങ് കോസ്റ്റിനുള്ള തുക മാത്രമാണ് റൈറ്റ്‌ബോര്‍ഡ് ഈടാക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊരു മൂല്യമുണ്ട്.

കാലാകാലങ്ങളായി ട്യൂഷന്‍ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന ചൂഷണം കൂടിയാണിത്. റൈറ്റ്‌ബോര്‍ഡില്‍ ചേര്‍ന്നിട്ട് ചെലവാക്കുന്ന പണം പാഴായി എന്ന് തോന്നിയാല്‍ ആ പണം തീര്‍ച്ചയായും തിരികെ തരും. കാരണം അന്യായമായി ഒരു രൂപ പോലും വാങ്ങില്ല എന്നുള്ളത് തന്നെയാണ് റൈറ്റ്‌ബോര്‍ഡിന്റെ ആദര്‍ശവും ലക്ഷ്യവും. കുട്ടി പഠനത്തില്‍ എത്ര പിന്നോക്കമായാലും ധൈര്യമായിട്ട് നിങ്ങള്‍ക്ക് ചേര്‍ക്കാം. ഏത് നിലവാരത്തിലുള്ള കുട്ടിയേയും പഠിപ്പിക്കാന്‍ റൈറ്റ്‌ബോര്‍ഡിന് മടിയില്ല.

റൈറ്റ്‌ബോര്‍ഡില്‍ പഠിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ – 917356872386. 918593094949
ഫെയ്‌സബുക്ക്- റൈറ്റ്‌ബോര്‍ഡ് ഈ ലേണ്‍.

Leave a Reply

Your email address will not be published. Required fields are marked *