‘3സി’യില്‍ കുരുത്ത സാന്‍ഡാരി

സുസ്ഥിര വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹോസ്പിറ്റാലിറ്റി മേഖലയെയാകെ ഉടച്ചുവാര്‍ക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയ ശക്തമായ ഇടപെടലായി സാന്‍ഡാരി എന്ന ബ്രാന്‍ഡ് ഇന്ന് മാറിയിരിക്കുന്നു

ബിജി അബൂബക്കര്‍; അന്നം അമൃതാക്കിയ സംരംഭക

പ്രകൃതി കൃഷിയെന്ന ആശയ പ്രചാരണത്തിനായി ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ചെലവഴിച്ച ബിജി അബൂബക്കര്‍ 2018 ലെ പ്രളയശേഷം കൃഷി ഉപേക്ഷിച്ച് ദുബായിലേക്ക് പലായനം ചെയ്തതാണ്. എന്നാല്‍ നന്‍മകള്‍ വിതച്ച ബിജിയെ കൈവിടാന്‍ പ്രകൃതി ഒരുക്കമായിരുന്നില്ല. ‘നാച്ചുറല്‍ എഡിബിള്‍’സെന്ന സുരക്ഷിത ഭക്ഷണ സംരംഭവുമായി ബിജി തിരികെപ്പിടിച്ച ജീവിതത്തിലേക്ക്…

മെഡല്‍ത്തിളക്കം പണക്കിലുക്കം

ടോക്കിയോ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സ് മുതല്‍ ഹോക്കി വരെയുള്ള കായികയിനങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഒരുപിടി കായികതാരങ്ങള്‍ ഇന്ത്യയുടെ ജനമനസ്സിന് പ്രിയങ്കരരായിരിക്കുന്നു. അവരെക്കുറിച്ച് ഭാഷയുടെയും നാടിന്റെയും മറ്റ് വൈജാത്യങ്ങളുടെയും വ്യത്യാസമില്ലാതെ ഭാരതീയര്‍ ഇന്റര്‍നെറ്റിലും മറ്റും തിരയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അവരെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. ബ്രാന്‍ഡുകള്‍ക്കും കാണാതിരിക്കാന്‍ വയ്യാത്ത സാഹചര്യമാണിത്. ലളിതമായ ചുറ്റുപാടില്‍ നിന്ന് ഉയര്‍ന്നുവന്ന ഇന്ത്യയുടെ കായിക താരങ്ങള്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി തിളങ്ങുന്നത് കാണാന്‍ കാത്തിരിക്കാം…

കെയ്റ്റ്സിന്റെ പ്രമാണി

പ്രാരാബ്ധത്തിന്റെ ബാല്യകൗമാരക്കാലത്തും ഉള്ളില്‍ വലിയ വലിയ സ്വപ്‌നങ്ങള്‍ പേറിയ, സ്വന്തം പ്രയത്‌നം കൊണ്ടുമാത്രം ജീവിതവിജയം നേടിയ ഒരു സംരംഭകന്റെ കഥയാണിത്. ബിരുദ വിദ്യാഭ്യാസത്തിന് ശേഷം മാത്രം ഒരു കംപ്യൂട്ടര്‍ നേരില്‍ കാണാനായ ശ്രീജിത്ത് എസ് പിള്ള ഇന്ന് സിയാലടക്കം വമ്പന്‍ സ്ഥാപനങ്ങള്‍ക്ക് ഐടി അനുബന്ധ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്ന കെയ്റ്റ്‌സ് ഇന്‍ഫോ സൊലൂഷന്റെ അമരക്കാരനാണ്. ധൈര്യവും കഠിനാധ്വാനവും ഭാഗ്യവും സമ്മേളിച്ച ആ ത്രസിപ്പിക്കുന്ന വിജയകഥയിലേക്ക്…

കോവിഡ് കാലത്ത് 10 മടങ്ങ് സെയില്‍സ് കൂടിയെന്ന് ബോബി ചെമ്മണ്ണൂര്‍

പ്രകൃതിയുടെ ഏതു സാഹചര്യത്തിലും നാം ജീവിക്കാന്‍ ശീലിക്കണം എന്നാണ് കൊറോണ നമ്മെ പഠിപ്പിക്കുന്നത്. മുന്നോട്ടും പ്രളയവും വൈറസുമെല്ലാം വരും, ആ വരവിന് വേഗം കൂടും. എല്ലാറ്റിനോടും പൊരുത്തപ്പെടാനും അതിജീവിക്കാനും സന്തോഷത്തോടെ ജീവിക്കാനും പഠിക്കുക. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിത്തരുകയാണ് നമുക്ക്. സാഹചര്യങ്ങള്‍ അങ്ങനെ മാറിവരുമ്പോള്‍ അതിനനുസരിച്ച് നാം ചിന്തിക്കും.

കേരളമേ, കൈവിടരുത് കുര്യനെയും മെഡോസിനെയും

കേരളത്തിന്റെ ജൈവവൈവിധ്യത്തെയാകെ സ്വരുക്കൂട്ടി എന്‍ കെ കുര്യന്‍ നിര്‍മിച്ച ലോകത്തെ ആദ്യ കാര്‍ഷിക തീം പാര്‍ക്കായ മാംഗോ മെഡോസ് അകാലചരമം അടയാതെ തടയേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്, ഒപ്പം സര്‍ക്കാരിന്റെ ഉത്തരവാദിത്തവും. മുതലും പലിശയും ഉടനെ തിരിച്ചടച്ചില്ലെങ്കില്‍ മാംഗോ മെഡോസ് ഉടന്‍ ജപ്തി ചെയ്യപ്പെടും, ഒപ്പം കുര്യന്റെ വീടും.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കുതിരലായത്തില്‍ നിന്നൊരു വാക്‌സിന്‍ കുതിപ്പ്

ഇന്ത്യയില്‍ കുതിരയോട്ടത്തിന് വലിയ സാധ്യതകളില്ലെന്ന തിരിച്ചറിവും സൈറസ് പൂനാവാലയെ എന്തുകൊണ്ട് വാക്‌സിന്‍ നിര്‍മാണത്തിലേക്ക് കടന്നുകൂടാ എന്ന ആലോചനയിലേക്കെത്തിച്ചു