ഒരു കൂട്ടം ജനങ്ങള്‍ക്ക് ഉന്നതഗുണനിലവാരത്തിലുള്ള അത്യാധുനിക ചികില്‍സയും മറ്റൊരു കൂട്ടര്‍ക്ക് അത്ര നിലവാരവും ആധുനികവുമല്ലാത്ത ചികില്‍സയും ഒരേ നാട്ടില്‍ ലഭ്യമാക്കുന്നതല്ല വികസനമെന്ന് വിഖ്യാത ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍
Category: Exclusives
ദേശത്തെ നെഞ്ചിലേറ്റിയ ബ്രാന്‍ഡ് ബജാജ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം. രാജീവ്, സഞ്ജയ് സഹോദരങ്ങള്‍ നയിക്കുന്ന ബജാജ് ഗ്രൂപ്പ് ഇന്ന് 15 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ന്നിരിക്കുന്നു
മെറ്റാവേഴ്‌സ്; സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ ഉന്നമിടുന്നത് എന്ത്?
ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കല്‍, ക്രിയേറ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള അവസരങ്ങള്‍, വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള വന്‍പദ്ധതികള്‍, സാധാരണക്കാരെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റയിലൂടെയും വാട്‌സാപ്പിലൂടെയും എന്‍ഗേജ്ഡും പരസ്പരം കണക്റ്റഡുമായും നിലനിര്‍ത്തുക…
പട, നാരദന്‍, വെയില്‍ എന്നീ സിനിമകളുടെ സ്ട്രീമിംഗ് തീയതികള്‍ പ്രഖ്യാപിച്ച് പ്രൈം വീഡിയോ
മാര്‍ച്ച് 30 മുതല്‍ പട, ഏപ്രില്‍ 8 മുതല്‍ നാരദന്‍, ഏപ്രില്‍ 15 മുതല്‍ വെയില്‍ എന്നിവ പ്രൈം വിഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങും
സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും
കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്
നാലാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ മാര്‍ച്ച് 25 മുതല്‍ 27 വരെ ബോള്‍ഗാട്ടി പാലസില്‍
നീളം കൂടിയ കടല്‍ത്തീരമുള്ളതിനാല്‍ കേരളം പണ്ടു മുതലേ ഒരു സാമുദ്രിക വാതായനമാണെന്ന് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു
സ്വാഗതമരുളാം സമ്പത്തിന്റെ പുതുദേവതയ്ക്ക്…
സ്വന്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ ഒരു ‘പണ്ടോറ പെട്ടി’-യാണ് കേന്ദ്ര സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. സങ്കീര്‍ണതകള്‍ ഏറെയുണ്ടെങ്കിലും സാമ്പത്തികരംഗത്ത് അപാരമായ സാധ്യതകള്‍ കൂടിയാണ് ഡിജിറ്റല്‍ കറന്‍സിയും ബ്ലോക്ക്‌ചെയിനും തുറന്നിടുന്നത്
മോദിയുടെ മാസ്റ്റര്‍സ്‌ട്രോക്കാകും എല്‍ഐസി ഐപിഒ
ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് എല്‍ഐസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക്
ഒന്നര കോടിയുടെ വില രണ്ടര കുപ്പി വെള്ളമാകുന്ന അവസ്ഥ!
എല്ലാ ആക്റ്റിവിറ്റികളിലും വിലപേശല്‍ ഒരു പ്രധാന ഘടകമാണ്. വിലപേശലാണ് നമുക്ക് വാല്യു തരുന്നത്. മൂല്യം തരുന്നത്. ഏതിനും വിലപേശാമെന്നാണ് എന്റെ മാര്‍വാഡി സുഹൃത്തുക്കള്‍ പറയാറുള്ളത്
സ്വതന്ത്ര വിപണിയുടെ സംരക്ഷകന്‍
സ്‌റ്റേറ്റിന് പ്രാമുഖ്യം നല്‍കിയ നെഹ്രുവിന്റെ ഫാബിയാന്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ വരിഞ്ഞുമുറുക്കിയ ലൈസന്‍സ് രാജ് കാലഘട്ടത്തില്‍ നിന്ന് സ്വതന്ത്രവിപണിയുടെ നവയുഗത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ നാഴികക്കല്ലുകളിലൊന്നാകും എല്‍ഐസി ഐപിഒ