അമ്മക്കരുതലോടെ പഠിപ്പിക്കാൻ Right Board

കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ഒന്നാണ് റൈറ്റ്‌ബോര്‍ഡ് ഈ–ലേണ്‍. അഭ്യസ്തവിദ്യരായ 14 സ്ത്രീകളാണ് ഇതിന്റെ തേരാളികള്‍. പലര്‍ക്കും പറയാന്‍ അതിജീവനത്തിന്റെ വലിയ കഥയുണ്ട്.

ലോക്ക്ഡൗണില്‍ പിറന്ന് 25 ലക്ഷം രൂപയിലേക്ക് വളര്‍ന്ന വീട്ടുസംരംഭം

വീടിന്റെ ഒരു മുറിയില്‍ കൊറോണക്കാലത്ത് പിറന്ന ഒരു ചെറിയ ബിസിനസ്. മുടികൊഴിച്ചില്‍ മാറാന്‍ അമ്മ ഉണ്ടാക്കിക്കൊടുത്ത കാച്ചെണ്ണ. ഇതൊരു സംരംഭമാക്കിയാല്‍ കൊള്ളാമല്ലോ എന്ന് നോമിയ രഞ്ജന്‍ ആലോചിച്ചപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇന്നിപ്പോള്‍ കേരളത്തിലാകെ വ്യാപിച്ചിരിക്കുന്നു ‘നോമീസ് ധ്രുവി’. കോര്‍പ്പറേറ്റ് ഓഫീസും ഡ്രഗ് ലൈസന്‍സും മറ്റ് നിയമപരമായ എല്ലാ അനുമതികളുമായി പ്രവര്‍ത്തനം. ഒന്നര വര്‍ഷം കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്ന ഈ വീട്ടുസംരംഭത്തിന്റെ കഥ വായിക്കാം

അല്‍പ്പം ‘യുണീക്കാ’ണ് ദീപയുടെയും പ്രവീണയുടെയും മെഡിക്കല്‍ സംരംഭം

മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപയുടെയും പ്രവീണയുടെയും സംരംഭം അല്‍പ്പം യുണീക്ക് തന്നെയാണ്. വിദേശങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ ക്ലിയര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു ഇവര്‍

ബിജി അബൂബക്കര്‍; അന്നം അമൃതാക്കിയ സംരംഭക

പ്രകൃതി കൃഷിയെന്ന ആശയ പ്രചാരണത്തിനായി ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ചെലവഴിച്ച ബിജി അബൂബക്കര്‍ 2018 ലെ പ്രളയശേഷം കൃഷി ഉപേക്ഷിച്ച് ദുബായിലേക്ക് പലായനം ചെയ്തതാണ്. എന്നാല്‍ നന്‍മകള്‍ വിതച്ച ബിജിയെ കൈവിടാന്‍ പ്രകൃതി ഒരുക്കമായിരുന്നില്ല. ‘നാച്ചുറല്‍ എഡിബിള്‍’സെന്ന സുരക്ഷിത ഭക്ഷണ സംരംഭവുമായി ബിജി തിരികെപ്പിടിച്ച ജീവിതത്തിലേക്ക്…

‘കുടുംബത്തില്‍ പിറന്ന’ ക്യാരി ബാഗുകള്‍

രണ്ട് ലക്ഷം രൂപ നിക്ഷേപത്തില്‍ 25 കുടുംബങ്ങള്‍ക്ക് ജോലി നല്‍കുന്ന ഒരു സംരംഭത്തെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. പ്രതിമാസം 60,000 രൂപയെങ്കിലും അറ്റാദായം ഉണ്ടാക്കാനാവുന്ന, വലിയ സാധ്യതകളുള്ള ചെറുകിട വ്യവസായമാണ് പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണം. വനിതാ സംരംഭകത്വത്തിന്റെ ഉത്തമ മാതൃക കൂടിയാണിത്

മീരബായ് ചാനുവും ഡോമിനോസ് പിസയുടെ ബ്രാന്‍ഡിംഗും

മൊമന്റ് മാര്‍ക്കറ്റിംഗിനപ്പുറം ഇന്ത്യയിലെ വനിതാ കായിക താരങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ബ്രാന്‍ഡുകള്‍ തയാറാകുമോ

സേവനയുടെ സേനാനി പൊരുതി നേടിയ വിജയം

മെഡിക്കല്‍ ഉപകരണ ബിസിനസില്‍ വിശ്വാസ്യതയുടെ പ്രതിരൂപമായി ദക്ഷിണേന്ത്യയാകെ ഇന്ന് അറിയപ്പെടുന്ന സുരക്ഷയെന്ന ബ്രാന്‍ഡിന്റെ സാരഥി. കിടപ്പു രോഗികളുടെ അതിജീവനത്തിനും ചികിത്സക്കും മെച്ചപ്പെട്ട ജീവിതത്തിനും ആവശ്യമായ ഉല്‍പ്പന്നങ്ങളുമായി, കാരുണ്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു സ്ഥാപനമായി സേവന മെഡിനീഡ്‌സ് വളര്‍ന്നതിന് പിന്നില്‍ ബിനുവിന്റെ അര്‍പ്പണ ബോധവും വെല്ലുവിളികളില്‍ പതറാത്ത മനസ്സും നന്മയുമുണ്ട്. ഒപ്പം സംരംഭകനായ പിതാവ് പകര്‍ന്ന ആത്മവിശ്വാസവും…

തേങ്ങാപ്പാൽപ്പൊടി കൊണ്ട് സ്റ്റാറായ സംരംഭക !

ചെറുകിട സംരംഭമായാണ് തുടങ്ങാന്‍ ആഗ്രഹിച്ചത് എങ്കിലും പിന്നീട് ബിന്ദുവിന്റെ ആഗ്രഹങ്ങള്‍ കുറച്ചുകൂടി വിശാലമായ തട്ടകത്തിലേക്ക് മാറുകയായിരുന്നു