സിനിമ മലയാളത്തിലായാല്‍ എന്താ, വിപണി ആഗോളമല്ലേ…

അല്‍പ്പകാലം മുമ്പ് വരെ ഹിന്ദി സിനിമകള്‍ക്ക് മാത്രമായിരുന്നു പാന്‍-ഇന്ത്യ ബിസിനസും സാന്നിധ്യവും. ഇപ്പോള്‍ കരുത്തുറ്റ ആശയമുള്ള ഏത് പ്രാദേശിക ഭാഷാ ചിത്രവും രാജ്യാന്തര, ആഗോള തലങ്ങളില്‍ വില്‍ക്കപ്പെടുന്നു. ഒടിടിയാണ് ഈ ബിസിനസ് മോഡല്‍ ജനകീയമാക്കിയത്…മിന്നല്‍ മുരളിയുടെ ആഗോള ബിസിനസ് വിജയം അതിന്റെ ഏറ്റവും മികച്ച പ്രതിഫലനമാണ്

ഡോ. അരുണ്‍ ഉമ്മന്റെ ‘മസ്തിഷ്‌കം പറയുന്ന ജീവിതം’ എന്ന പുസ്തകം മന്ത്രി വീണ ജോര്‍ജ് പ്രകാശനം ചെയ്തു

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരന്‍ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

‘കണ്‍കണ്ട ദൈവം എല്‍ഐസി’

2018 ല്‍ മനോജ് കുമാര്‍ തന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കി. പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലം. വീടിന്റെ മുന്‍വശത്ത് ഏറ്റവും മുകളില്‍ എല്‍ഐസി മുദ്ര, യോഗക്ഷേമം വഹാമ്യഹം എന്ന ആപ്തവാക്യം

ദേശത്തെ നെഞ്ചിലേറ്റിയ ബ്രാന്‍ഡ് ബജാജ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം. രാജീവ്, സഞ്ജയ് സഹോദരങ്ങള്‍ നയിക്കുന്ന ബജാജ് ഗ്രൂപ്പ് ഇന്ന് 15 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ന്നിരിക്കുന്നു

കുലീനതയുടെ കൈയൊപ്പ് എംഒഡി സിഗ്നേച്ചര്‍

മറ്റത്തില്‍ കുടുംബത്തിലേക്ക് മരുമകളായി കയറിവന്ന ആഷ സെബാസ്റ്റ്യന്‍ മറ്റത്തിലും മകന്‍ അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തിലും ചേര്‍ന്ന് കേരളത്തിലെ ജൂവല്‍റി ഇന്‍ഡസ്ട്രിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു

കേയെസിന്റെ നല്ല പുളിയുള്ള വിജയം

അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യവും വിശ്വാസ്യതയും പേറുന്ന ബ്രാന്‍ഡാണ് കേയെസ് അഥവാ KAY YES. മൂന്നാം തലമുറയോടൊപ്പം റീബ്രാന്‍ഡ് ചെയ്തു വളരുന്ന ബ്രാന്‍ഡിന്റെ കാമ്പും കരുത്തുമായി അന്നുമിന്നും വാളന്‍ പുളിയുമുണ്ട്. നൂറോളം ഭക്ഷ്യോല്‍പ്പന്നങ്ങളുമായി മികച്ച ഒരു എഫ്എം സിജി കമ്പനിയായി മുന്നേറുകയാണ് കൊല്ലത്തിന്റെ സ്വന്തം കേയെസ്

ലോക്ക്ഡൗണില്‍ പിറന്ന് 25 ലക്ഷം രൂപയിലേക്ക് വളര്‍ന്ന വീട്ടുസംരംഭം

വീടിന്റെ ഒരു മുറിയില്‍ കൊറോണക്കാലത്ത് പിറന്ന ഒരു ചെറിയ ബിസിനസ്. മുടികൊഴിച്ചില്‍ മാറാന്‍ അമ്മ ഉണ്ടാക്കിക്കൊടുത്ത കാച്ചെണ്ണ. ഇതൊരു സംരംഭമാക്കിയാല്‍ കൊള്ളാമല്ലോ എന്ന് നോമിയ രഞ്ജന്‍ ആലോചിച്ചപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളാണ്. ഇന്നിപ്പോള്‍ കേരളത്തിലാകെ വ്യാപിച്ചിരിക്കുന്നു ‘നോമീസ് ധ്രുവി’. കോര്‍പ്പറേറ്റ് ഓഫീസും ഡ്രഗ് ലൈസന്‍സും മറ്റ് നിയമപരമായ എല്ലാ അനുമതികളുമായി പ്രവര്‍ത്തനം. ഒന്നര വര്‍ഷം കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്ന ഈ വീട്ടുസംരംഭത്തിന്റെ കഥ വായിക്കാം

ട്വിറ്ററിനെ മലര്‍ത്തിയടിക്കുമോ ഇന്ത്യയുടെ ‘കൂ’

ട്വിറ്ററിന്റെ ഏറ്റവും വലിയ വിപണികളാണ് യുഎസും ജപ്പാനും. എന്നാല്‍ ഈ രണ്ട് വിപണികളിലും ട്വിറ്റര്‍ വളര്‍ച്ചയുടെ ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തിക്കഴിഞ്ഞു. ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് പുതിയ ഉയരങ്ങള്‍ താണ്ടാമെന്നാണ് ട്വിറ്ററിന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെയാകെ തകിടം മറിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ‘കൂ’

‘NAAC’ന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ A++ ന് പുറമെ ഇന്ത്യയിലെ മികച്ച 5-ാമത് യൂണിവേഴ്‌സിറ്റിയായി അമൃത

കേവലം ധനസമ്പാദനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതിലുപരി എല്ലാ തലങ്ങളിലും മികച്ച ജീവിതം പ്രാപ്യമാക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയാണ് അമൃത സര്‍വകലാശാല ലോകത്തിലെതന്നെ ശ്രേഷ്ഠമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയര്‍ന്നത്