ബീറ്റാ ഗ്രൂപ്പ് ഗിനിയ ബിസാവുവില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു സര്‍ക്കാ രും ധാരണാ പത്രം ഒപ്പിട്ടു

ഡോ. അരുണ്‍ ഉമ്മന്‍ ചോദിക്കുന്നു: പാവപ്പെട്ടവനും സമ്പന്നനും എന്തിന് രണ്ട് തരം ചികില്‍സ?

ഒരു കൂട്ടം ജനങ്ങള്‍ക്ക് ഉന്നതഗുണനിലവാരത്തിലുള്ള അത്യാധുനിക ചികില്‍സയും മറ്റൊരു കൂട്ടര്‍ക്ക് അത്ര നിലവാരവും ആധുനികവുമല്ലാത്ത ചികില്‍സയും ഒരേ നാട്ടില്‍ ലഭ്യമാക്കുന്നതല്ല വികസനമെന്ന് വിഖ്യാത ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍

ആദ്യമായാണോ നിക്ഷേപം; എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ആദ്യമായി നിക്ഷേപം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓഹരിയിലേക്ക് ചാടിയിറങ്ങിയാല്‍ പണം പുറകെ വരുമോ… ഇങ്ങനെയുള്ള ചോദ്യങ്ങള്‍ പലരെയും അലട്ടുന്നതാണ്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപം

ഡെറ്റ് സ്‌കീമുകളില്‍ ബള്‍ക്കായി നിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് നാം കഴിഞ്ഞ ലക്കങ്ങളില്‍ പറഞ്ഞു നിര്‍ത്തിയിരുന്നത്. ഇത്തവണ ഓഹരി അധിഷ്ഠിത സ്‌കീമുകളിലെ ബള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഇക്വിറ്റി സ്‌കീമുകള്‍ക്ക് ഡെറ്റ് സ്‌കീമുകളെ അപേക്ഷിച്ച് റിസ്‌ക് കൂടുതലാണെന്നു പറയാം. മാര്‍ക്കറ്റ് കാപുകളുടെ അടിസ്ഥാനത്തിലാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്

ദേശത്തെ നെഞ്ചിലേറ്റിയ ബ്രാന്‍ഡ് ബജാജ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നടുവില്‍ പിറന്ന് ഇന്ത്യയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന ബ്രാന്‍ഡാണ് ബജാജ്. സേഠ് ബച്രാജ് ദത്തെടുത്ത ജംനാലാലില്‍ തുടങ്ങി അടുത്തിടെ അന്തരിച്ച രാഹുല്‍ ബജാജ് വരെയുള്ള മൂന്ന് തലമുറകളുടെ കഠിനാധ്വാനത്തിന്റെ ഫലം. രാജീവ്, സഞ്ജയ് സഹോദരങ്ങള്‍ നയിക്കുന്ന ബജാജ് ഗ്രൂപ്പ് ഇന്ന് 15 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ന്നിരിക്കുന്നു

മെറ്റാവേഴ്‌സ്; സക്കര്‍ബര്‍ഗ് ഇന്ത്യയില്‍ ഉന്നമിടുന്നത് എന്ത്?

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കല്‍, ക്രിയേറ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും കൂടുതല്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള അവസരങ്ങള്‍, വന്‍കിട ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള വന്‍പദ്ധതികള്‍, സാധാരണക്കാരെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റയിലൂടെയും വാട്‌സാപ്പിലൂടെയും എന്‍ഗേജ്ഡും പരസ്പരം കണക്റ്റഡുമായും നിലനിര്‍ത്തുക…

പട, നാരദന്‍, വെയില്‍ എന്നീ സിനിമകളുടെ സ്ട്രീമിംഗ് തീയതികള്‍ പ്രഖ്യാപിച്ച് പ്രൈം വീഡിയോ

മാര്‍ച്ച് 30 മുതല്‍ പട, ഏപ്രില്‍ 8 മുതല്‍ നാരദന്‍, ഏപ്രില്‍ 15 മുതല്‍ വെയില്‍ എന്നിവ പ്രൈം വിഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങും

‘NAAC’ന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ A++ ന് പുറമെ ഇന്ത്യയിലെ മികച്ച 5-ാമത് യൂണിവേഴ്‌സിറ്റിയായി അമൃത

കേവലം ധനസമ്പാദനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതിലുപരി എല്ലാ തലങ്ങളിലും മികച്ച ജീവിതം പ്രാപ്യമാക്കുന്ന വിധത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയാണ് അമൃത സര്‍വകലാശാല ലോകത്തിലെതന്നെ ശ്രേഷ്ഠമായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയര്‍ന്നത്

സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും

കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്

നാലാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ മാര്‍ച്ച് 25 മുതല്‍ 27 വരെ ബോള്‍ഗാട്ടി പാലസില്‍

നീളം കൂടിയ കടല്‍ത്തീരമുള്ളതിനാല്‍ കേരളം പണ്ടു മുതലേ ഒരു സാമുദ്രിക വാതായനമാണെന്ന് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘാടകരായ ക്രൂസ് എക്സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു